Cricket Cricket-International Top News

സിക്‌സറിന്റെ കാര്യത്തിൽ പുതിയൊരു റെക്കോർഡും സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്

September 29, 2022

author:

സിക്‌സറിന്റെ കാര്യത്തിൽ പുതിയൊരു റെക്കോർഡും സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്

സമീപകാലത്തായി ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ അതാണ് സൂര്യകുമാര്‍ യാദവ്. ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യിലും ടീമിനെ മുന്നില്‍ നിന്ന് നയിച്ച മത്സരത്തിൽ താരം പുതിയൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20യില്‍ ഏറ്റവുമധികം സിക്‌സ് നേടുന്ന താരം എന്ന റെക്കോഡാണ് സൂര്യകുമാര്‍ സ്വന്തം പേരില്‍ കുറിച്ചത്. പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന്‍ 2021-ല്‍ സ്ഥാപിച്ച റെക്കോഡ് സൂര്യകുമാര്‍ മറികടന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ താരം മൂന്ന് സിക്‌സാണ് നേടിയത്. ഇതോടെ ഈ വര്‍ഷം സൂര്യകുമാറിന്റെ സിക്‌സുകളുടെ എണ്ണം 45 ആയി ഉയര്‍ന്നു.

ഇതോടെ 2021-ല്‍ റിസ്വാന്‍ നേടിയ 42 സിക്‌സുകളുടെ റെക്കോഡ് പഴങ്കഥയായി. 2021-ല്‍ തന്നെ 41 സിക്‌സ് നേടിയ ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് രണ്ടാമത്. മത്സരത്തിന് മുമ്പ് ഐസിസി ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ സൂര്യകുമാർ രണ്ടാമതെത്തിയിരുന്നു.

Leave a comment