Cricket Cricket-International Top News

സൂര്യകുമാർ കസറി, കരുതലോടെ രാഹുൽ; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് ജയം

September 28, 2022

author:

സൂര്യകുമാർ കസറി, കരുതലോടെ രാഹുൽ; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് ജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെും നഷ്ടമായി പതറിയെങ്കിലും അപരാജിത അര്‍ധസെഞ്ചുറികളുമായി കെഎല്‍ രാഹുലും സൂര്യകുമാര്‍ യാദവു ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

സൂര്യകുമാര്‍ യാദവ് 33 പന്തില്‍ റണ്‍സെടുത്തപ്പോള്‍ കെഎല്‍ രാഹുല്‍ 56 പന്തില്‍ 51 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. ചെറിയ വിജയലക്ഷ്യമായിരുന്നിട്ടുപോലും ഇന്ത്യയ്ക്ക് അനായാസം റണ്‍സ് കണ്ടെത്താനായില്ല. സൂര്യകുമാര്‍ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റുവീശിയപ്പോള്‍ രാഹുല്‍ അതീവ ശ്രദ്ധയോടെയാണ് കളിച്ചത്.

Leave a comment