Cricket Cricket-International Top News

വാർണർ, സ്റ്റാർക്ക്, മാർഷ് തിരിച്ചെത്തി; വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

September 28, 2022

author:

വാർണർ, സ്റ്റാർക്ക്, മാർഷ് തിരിച്ചെത്തി; വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

സ്വന്തം തട്ടകത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയയുടെ 16 അംഗ ടീമിലേക്ക് മടങ്ങിയെത്തി ഓപ്പണർ ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ് എന്നിവർ. ടി20 പരമ്പരയ്ക്കായി അടുത്തിടെ ഇന്ത്യയിൽ പര്യടനം നടത്തിയ ഓസ്‌ട്രേലിയൻ ടീമിന്റെ ഭാഗമായിരുന്നില്ല ഇവർ.

വാർണർക്ക് വിശ്രമം അനുവദിച്ചപ്പോൾ സ്റ്റാർക്ക്, സ്റ്റോയിനിസ്, മാർഷ് എന്നിവർ പരിക്കുമൂലമാണ് ഇന്ത്യക്കായുള്ള പരമ്പരയിൽ നിന്നും പുറത്തായത്. ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെയും ടിം ഡേവിഡിനെയും വിൻഡീസിനെതിരായ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇടങ്കയ്യൻ സ്പിന്നർ ആഷ്ടൺ അഗർ, വലംകൈയ്യൻ പേസർ കെയ്ൻ റിച്ചാർഡ്സൺ എന്നിവർക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ വിശ്രമം അനുവദിച്ചിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീം:

ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), സീൻ ആബട്ട്, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, ഡാനിയൽ സാംസ്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാർണർ, ആദം സാംപ

Leave a comment