European Football Foot Ball Top News

നേഷന്‍സ് ലീഗില്‍ ഇന്ന് ആവേശ പോരാട്ടം

September 23, 2022

നേഷന്‍സ് ലീഗില്‍ ഇന്ന് ആവേശ പോരാട്ടം

യുവേഫ നേഷൻസ് ലീഗ്  പോരാട്ടത്തില്‍ ഇന്ന് ലീഗ് എ ഗ്രൂപ്പ് 3 മത്സരത്തില്‍ ഇറ്റലിയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍.നേഷൻസ് ലീഗ്  നോക്കൌട്ടിലേക്ക് എന്തായാലും പട്ടികയില്‍ അവസാന സ്ഥാനത് ഇരിക്കുന്ന ഇംഗ്ലണ്ടിനു കഴിയില്ല.എന്നാല്‍ ശേഷിക്കുന്ന രണ്ടു മത്സരത്തില്‍ വിജയം നേടാന്‍ ആയാല്‍ ലീഗ് എ യില്‍ നിന്ന് തരംതാഴ്ത്തപ്പെടാതെ ഇരിക്കാന്‍ ആകും.ഇറ്റലി കഴിഞ്ഞാല്‍   ശേഷിക്കുന്ന മത്സരം ഉള്ളത് കരുത്തര്‍ ആയ ജര്‍മനിയുടെ ഒപ്പം ആണ് . ഈ മത്സരങ്ങള്‍ എല്ലാം വിജയിക്കാനായാല്‍ വേള്‍ഡ് കപ്പിന് തയ്യാര്‍ എടുക്കുന്ന  ഗരത് സൗത്ത്ഗേറ്റിന്റെ ടീമിന് അത് വലിയൊരു പ്രചോദനം ആയിരിക്കും നല്‍കുന്നത്.

England manager Gareth Southgate pictured on June 14, 2022

ലീഗ് പട്ടികയില്‍ ഹംഗറിക്കും ജര്‍മനിക്കും താഴെ മൂന്നാം സ്ഥാനത് തുടരുന്ന ഇറ്റലിക്ക് ഇന്നത്തെ മത്സരത്തില്‍ വിജയിക്കാന്‍ ആയാല്‍  നോക്കൌട്ടിലെക്ക് മുന്നേറാന്‍  അവരുടെ സാധ്യത വര്‍ധിക്കും. ഇരുപക്ഷവും തമ്മില്‍ യൂറോ ഫൈനലില്‍ കണ്ടുമുട്ടിയപ്പോള്‍ കിരീടം നേടിയ ഇറ്റലിക്കെതിരെ പ്രതികാരം ചെയ്യാന്‍ പറ്റിയ അവസരം ആണ് ഇംഗ്ലണ്ടിനും  ലഭിച്ചിരിക്കുന്നത്.ഇന്ത്യന്‍ സമയം പന്ത്രണ്ടേക്കാലിന് സാന്‍ സിറോയില്‍ വെച്ചാണ് മത്സരം.

Leave a comment