European Football Foot Ball Top News

അടുത്ത വർഷം ജെറാർഡ് പിക്വെയോട് ഗുഡ് ബൈ പറയാന്‍ ഒരുങ്ങി ബാഴ്സലോണ

September 23, 2022

അടുത്ത വർഷം ജെറാർഡ് പിക്വെയോട് ഗുഡ് ബൈ പറയാന്‍ ഒരുങ്ങി ബാഴ്സലോണ

സീസൺ അവസാനത്തോടെ ജെറാർഡ് പിക്വെയുടെ കരാർ ബാഴ്‌സലോണയ്ക്ക് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.കഴിഞ്ഞ സീസണിലെ ഗാര്‍സിയയുടെ വരവും കൂടാതെ ജൂൾസ് കൗണ്ടെ, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ എന്നിവരുടെ ഈ സമ്മറിലെ സൈനിങ്ങും കൂടി ആയതോടെ പിക്വെയുടെ ടീമിലെ സ്ഥാനത്തിന് കോട്ടം തട്ടി.ഇതുവരെ 35 കാരനായ താരം  ബാഴ്‌സലോണയ്ക്ക് വേണ്ടി രണ്ട് മത്സരങ്ങൾ മാത്രമാണ് കളിച്ചത്.

Barcelona 'can cancel Gerard Pique contract next year'

ബയേൺ മ്യൂണിക്കിനെതിരായ ബാഴ്‌സയുടെ ചാമ്പ്യൻസ് ലീഗ് തോൽവിക്ക് ശേഷം തന്റെ കളി സമയക്കുറവിനെക്കുറിച്ച് പിക്വെ പരാതിപ്പെടുന്നത് സാവി കേട്ടതായി അവകാശപ്പെടുന്നു,ഇത് സംഭവം കൂടുതല്‍ വഷലാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.21 മാസത്തേക്ക് കൂടി ബാഴ്‌സലോണയിൽ കരാറിലുണ്ട് പിക്വെക്ക്.എന്നാല്‍ ബുസ്ക്കട്ട്സ് ഈ സീസണില്‍ ക്ലബ് വിടുമെന്ന് അറിയിച്ച പോലെ ഡിഫന്‍ഡറും പോകും എന്നാണു ബാഴ്സ ബോര്‍ഡ് കരുതുന്നത്. മുണ്ടോ ഡിപോർട്ടീവോയുടെ അഭിപ്രായത്തിൽ, ഈ സീസണിലെ ബാഴ്‌സലോണയുടെ 35% മത്സരങ്ങളില്‍ പിക്വെക്ക് കളിക്കാന്‍ ആയില്ലെങ്കില്‍  ക്ലബിന് അദ്ദേഹത്തിന്റെ കരാര്‍ റദ്ദാക്കാന്‍ കഴിയും.

Leave a comment