European Football Foot Ball Top News

പോളണ്ടിനെതിരെ അനായാസ വിജയം കരസ്ഥമാക്കി നെതര്‍ലാണ്ട്സ്

September 23, 2022

പോളണ്ടിനെതിരെ അനായാസ വിജയം കരസ്ഥമാക്കി നെതര്‍ലാണ്ട്സ്

നെതർലാൻഡ്‌സ് വ്യാഴാഴ്ച പോളണ്ടിനെതിരെ 2-0 നു എവേ വിജയം നേടിയിരിക്കുന്നു. വിജയത്തോടെ ഗ്രൂപ്പില്‍ ഡച്ച് നിരയുടെ  ഒന്നാം സ്ഥാനത്തിനു കോട്ടം ഒന്നും പറ്റിയിട്ടില്ല. അവരുടെ അഞ്ച് ലീഗ് എ ഗ്രൂപ്പ് മത്സരത്തില്‍ ഒരു സമനില ഒഴികെ ബാക്കിയെല്ലാം വിജയം നേടിയ നെതര്‍ലാണ്ട്സ് അവസാന മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ കളിച്ചേക്കും.അതില്‍ തോല്‍വി നേരിട്ടാലും ഡച്ച് ടീമിന് കുഴപ്പം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.തോല്‍വി മൂന്നു ഗോളിനും കൂടുതല്‍ ആണെങ്കിലെ ബെല്‍ജിയത്തിന് ഹോളണ്ടിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ആകു.

Poland vs Netherlands Highlights: POL 0-2 NED, Gakpo & Bergwijn STARS as  Netherlands OUTCLASSES Poland -

ഇരുവരും അവസാനം ഏറ്റുമുട്ടിയപ്പോള്‍ 4-1 നു ബെല്‍ജിയത്തെ ഹോളണ്ട് തരിപ്പണം ആക്കി വിട്ടിരുന്നു.പോളണ്ടിനെതിരെ ഓരോ പകുതികളിലും ഗാക്പോ,ബെർഗ്വിജൻ എന്നിവര്‍ ഓരോ ഗോള്‍ വീധം നേടിയപ്പോള്‍ ഡച്ച് പടയുടെ വിജയം അനായാസം ആയി.ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള പോളണ്ട് അവസാന മത്സരത്തില്‍ റിലഗേഷന്‍ ഭീഷണി നേരിടുന്ന വെയില്‍സിനെതിരെയാണ്.

Leave a comment