European Football Foot Ball Top News

യുവേഫ നേഷന്‍സ് ലീഗ് ; സമ്മര്‍ദച്ചുഴലിയിലുള്ള ഫ്രാന്‍സിനെ തളക്കാന്‍ ഓസ്ട്രിയ

September 22, 2022

യുവേഫ നേഷന്‍സ് ലീഗ് ; സമ്മര്‍ദച്ചുഴലിയിലുള്ള ഫ്രാന്‍സിനെ തളക്കാന്‍ ഓസ്ട്രിയ

തുടര്‍ച്ചയായ രണ്ടാം  യുവേഫ നേഷൻസ് ലീഗ് കിരീടം എന്ന തങ്ങളുടെ സ്വപ്നം കത്തിയമരുന്ന കാഴ്ചക്ക് സാക്ഷിയായ  ഫ്രാന്‍സ്  ഇന്നത്തെ മത്സരത്തില്‍ ഓസ്ട്രിയയേ നേരിടാന്‍ ഒരുങ്ങുന്നു.ഗ്രൂപ്പ് എ യില്‍ നിന്ന് തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ഫ്രാന്‍സിന് നാല് ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം പോലും നേടാന്‍ ആയില്ല എന്നത് ഹെഡ് കോച്ച് ഡേശാമ്പ്സിനെ വലിയ സമ്മര്‍ദത്തില്‍ ആക്കുന്നു.

France coach Didier Deschamps on March 25, 2022

 

ക്രൊയേഷ്യയേ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് നേഷന്‍സ് ലീഗില്‍ മികച്ച തുടക്കം ആയിരുന്നു ഓസ്ട്രിയക്ക് ലഭിച്ചത്.എന്നാല്‍ രണ്ടു മത്സരങ്ങളിലും ഡെന്മാര്‍ക്കിനോട് അടിയറവു പറഞ്ഞ ഓസ്ട്രിയ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.ഇതിനു മുന്നേ ഫ്രാന്‍സും ഓസ്ട്രിയയും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം.മത്സരം ഫ്രാന്‍സിന്‍റെ  ഹോമില്‍ വെച്ചാണ് നടക്കുന്നത്.ഇന്ത്യന്‍ സമയം പന്ത്രണ്ടേ ക്കാലിനു ആണ് കിക്ക് ഓഫ്.

Leave a comment