EPL 2022 European Football Foot Ball Top News

നീൽ മൗപേയുടെ ഗോളില്‍ പ്രീമിയര്‍ ലീഗിലെ കന്നി വിജയം നേടി എവര്‍ട്ടന്‍

September 19, 2022

നീൽ മൗപേയുടെ ഗോളില്‍ പ്രീമിയര്‍ ലീഗിലെ കന്നി വിജയം നേടി എവര്‍ട്ടന്‍

വെസ്റ്റ് ഹാം യുണൈറ്റഡിനെ 1-0ന് തോൽപ്പിച്ച് ഈ സീസണിലെ ആദ്യ പ്രീമിയർ ലീഗ് വിജയത്തിലേക്ക് ടീമിനെ നയിക്കാൻ നീൽ മൗപേ തന്റെ ആദ്യ എവർട്ടൺ ഗോൾ നേടി.സീസണിലെ ആദ്യ വിജയം ഗുഡിസണ്‍ പാര്‍ക്കിലെ ആരാധകര്‍ വളരെ ആവേശത്തോടെ ആണ് വരവേറ്റത്.വിജയത്തോടെ  പതിമൂന്നാം പോസിഷനിലെക്ക്  എവര്‍ട്ടണ് സ്ഥാനകയറ്റം ലഭിച്ചിരിക്കുന്നു.

ഈ വേനൽക്കാലത്ത് ബ്രൈറ്റണിൽ നിന്ന് എവർട്ടണിൽ ചേർന്ന മൗപേ 53 ആം  മിനിറ്റിൽ ആണ് അലക്‌സ് ഇവോബിയുടെ പാസിൽ നിന്ന് തന്‍റെ ക്ലബിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.ആദ്യ പകുതിയിൽ ഇരു ടീമുകളും ആവേശത്തോടെ മത്സരത്തെ സമീപ്പിച്ചു എങ്കിലും പറയത്തക്ക അവസരങ്ങള്‍ ഒന്നും തന്നെ സൃഷ്ട്ടിക്കാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല.തോല്‍വിയോടെ റിലഗേഷന്‍ സോണ്‍ ആയ പതിനെട്ടാം സ്ഥാനത് തുടരുകയാണ് വെസ്റ്റ് ഹാം.

Leave a comment