European Football Foot Ball Top News

സീരി എ യില്‍ ഇന്ന് മിലാന്‍ – ഉഡിനീസ് പോരാട്ടം

September 18, 2022

സീരി എ യില്‍ ഇന്ന് മിലാന്‍ – ഉഡിനീസ് പോരാട്ടം

ഇന്റർ മിലാൻ ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഡാസിയ അരീനയിൽ ഉഡിനീസിനെ സന്ദർശിക്കാന്‍ ഒരുങ്ങുന്നു.ടൊറിനോയ്‌ക്കെതിരായ അവസാന മത്സരം വിജയം നേടിയ ഇന്‍റര്‍ ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.തങ്ങളുടെ അവസാന നാല് മത്സരങ്ങളില്‍ വിജയം നേടിയ ഉഡിനീസ് പതിമൂന്നു പോയിന്‍റോടെ നാലാം സ്ഥാനത്താണ്.കഴിഞ്ഞ കുറച്ചു സീസണുകളില്‍ ഉഡിനീസിനെതിരെ മികച്ച വിജയ റെക്കോര്‍ഡ്‌ സൂക്ഷിക്കുന്ന മിലാന് തന്നെ ആണ് ഇന്നത്തെ മത്സരത്തില്‍ മേല്‍ക്കൈ.ഇന്ത്യന്‍ സമയം നാല് മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Nicolo Barella in action for Inter Milan on August 20, 2022

പരിക്കിന്റെ പിടിയില്‍ ഉള്ള റൊമേലൂ ലുക്കാക്കുവിന്‍റെ സേവനം ഇന്നത്തെ മത്സരത്തില്‍ ഇന്‍റര്‍ മിലാന് ലഭിക്കില്ല.കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ വിക്ടോറിയ പ്ലസനെതിരെ പകരക്കാരന്‍ ആയി ഇറങ്ങിയ  മാര്‍ട്ടിനസ് ഇന്നത്തെ മത്സരത്തില്‍ ആദ്യ ഇലവനിലെക്ക് മടങ്ങിയെത്തിയെക്കും.

Leave a comment