EPL 2022 European Football Foot Ball Top News

സണിന് ഹാട്രിക്ക് ; ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ടോട്ടന്‍ഹാം

September 18, 2022

സണിന് ഹാട്രിക്ക് ; ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ടോട്ടന്‍ഹാം

ശനിയാഴ്ച പ്രീമിയർ ലീഗിൽ അവസാന സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാം ഹോട്‌സ്‌പർ 6-2 ന് വിജയം നേടി.കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ജോയിന്റ് ടോപ് സ്‌കോററായ ദക്ഷിണ കൊറിയൻ താരമായ സണ്‍  ടോട്ടൻഹാമിന്റെ ആദ്യ എട്ട് മത്സരങ്ങളിൽ സ്‌കോർ ചെയ്യാതിരുന്നതിനാൽ ഇന്നലത്തെ മത്സരത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം നഷ്ട്ടപ്പെട്ടിരുന്നു.എന്നാല്‍ ബെഞ്ചില്‍ നിന്ന് വന്ന താരം ചുരുങ്ങിയ സമയം കൊണ്ട് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത് ടോട്ടന്‍ഹാം ആരാധകരെ ആവേശത്തില്‍ ആഴ്ത്തി.

Tottenham Hotspur 6-2 Leicester City reaction: Rodgers' thoughts as City  torn apart in sixth straight defeat - Leicestershire Live

സണിനെ കൂടാതെ ഹാരി കെയിന്‍,എറിക് ഡയര്‍,റോഡ്രിഗോ ബെന്റക്കുര്‍ എന്നീ താരങ്ങള്‍ ആണ് ടോട്ടന്‍ഹാമിന് വേണ്ടി ഗോളുകള്‍ നേടിയത്.ലെസ്റ്റര്‍ നിരയില്‍ യൂറി ടൈല്‍സ്മാന്‍,ജെയിംസ്‌ മാഡിസന്‍ എന്നിവര്‍ ആദ്യ പകുതിയില്‍ ഓരോ ഗോള്‍ വീതം നേടി.ജയത്തോടെ മൂന്നാം സ്ഥാനത് നിന്നും രണ്ടിലേക്ക് എത്തിയ ടോട്ടന്‍ഹാം ആഴ്സണലിനെ മറികടന്നിരിക്കുന്നു.ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുമായി ലെസ്റ്റർ ഇരുപതാം സ്ഥാനത് തുടരുകയും ഇത് മാനേജർ ബ്രണ്ടൻ റോഡ്‌ജേഴ്സിനെ അതിയായ  സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു.

Leave a comment