European Football Foot Ball Top News

ബയേണിനെ അട്ടിമറിച്ച് ഓഗ്‌സ്‌ബർഗ് ; തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ വിജയം നേടാന്‍ ആകാതെ മ്യൂണിക്ക്

September 17, 2022

ബയേണിനെ അട്ടിമറിച്ച് ഓഗ്‌സ്‌ബർഗ് ; തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ വിജയം നേടാന്‍ ആകാതെ മ്യൂണിക്ക്

ശനിയാഴ്ച ബുണ്ടസ്‌ലിഗയിൽ ആതിഥേയരായ ഓഗ്‌സ്‌ബർഗിനോട് ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് 1-0 ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി, തുടർച്ചയായ നാല് ലീഗ് മത്സരങ്ങളിൽ വിജയിക്കാതെ തുടരുന്ന ബയേണ്‍ നിലവില്‍ പോയിന്റ്‌ പട്ടികയില്‍ നാലാം സ്ഥാനത്താണ്.59-ാം മിനിറ്റിൽ മെർജിം ബെറിഷയാണ് ബയേണിനെതിരെ ഓഗസ്ബര്‍ഗിന്റെ വിജയ ഗോള്‍ നേടിയത്.ഈ തോല്‍വിയോടെ ഹെഡ് കോച്ച് ജൂലിയന്‍ നാഗല്‍സ്മാന്‍  വലിയ സമ്മര്‍ദചുഴലിയില്‍ ആണ് എത്തിപ്പെട്ടിരിക്കുന്നത്‌.

Augsburg 1-0 Bayern Munich: Mergim Berisha scores as Bayern suffer  frustration | Daily Mail Online

ഓഗസ്ബര്‍ഗിനെതിരെ ഒരു ഘട്ടത്തില്‍ പോലും  വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതെ ബയേണ്‍ പാടുപ്പെട്ടൂ.സാഡിയോ മാനെയ്ക്കും ലെറോയ് സാനെയ്ക്കും ഗോള്‍ നേടാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു എങ്കിലും ഓഗ്‌സ്‌ബർഗിന്റെ ഗോള്‍ കീപ്പര്‍  റാഫൽ ഗികിവിച്ച്‌സ് മികച്ച സെവുകളോടെ കളം നിറഞ്ഞു.ഓഗ്‌സ്‌ബർഗിന്റെ ലീഡ് സംരക്ഷിക്കാൻ സ്റ്റോപ്പേജ് ടൈമിൽ അദ്ദേഹം ധീരമായ  ഡബിൾ സേവുകള്‍ നടത്തി.87 മത്സരങ്ങളിൽ ആദ്യമായാണ് ബയേണിന് ഒരു ലീഗ് മത്സരത്തിൽ ഗോൾ നേടാനാകാതെ പോയിരിക്കുന്നത്. ഇന്നത്തെ മറ്റൊരു മത്സരത്തില്‍ ഷാല്‍ക്കെയെ തോല്‍പ്പിച്ച ഡോര്‍ട്ടുമുണ്ട് ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത് ബയേണിന്റെ തോല്‍വിയുടെ അക്കം വര്‍ധിപ്പിക്കുന്നു.

 

 

Leave a comment