European Football Foot Ball Top News

ബോറൂസിയ – ഷാല്‍ക്കെ പോരാട്ടം ഇന്ന്

September 17, 2022

ബോറൂസിയ – ഷാല്‍ക്കെ പോരാട്ടം ഇന്ന്

ഇന്നത്തെ മത്സരത്തില്‍ അഞ്ചാം  സ്ഥാനത്തുള്ള ഡോര്‍ട്ടുമുണ്ട് ഷാല്‍ക്കെയേ നേരിടാന്‍ ഒരുങ്ങുന്നു.ഇതുവരെ ഒരു ജയം മാത്രം നേടിയ ഷാല്‍ക്കെ ലീഗില്‍ പതിമൂന്നാം സ്ഥാനത്താണ്.ഇന്ത്യന്‍ സമയം ഏഴു മണിക്ക് വെസ്റ്റ്ഫെലന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.

Jude Bellingham celebrates scoring for Borussia Dortmund on September 14, 2022

കഴിഞ്ഞ വാരാന്ത്യത്തിൽ RB ലീപ്‌സിഗിനെതിരെ തോല്‍വി ഏറ്റുവാങ്ങിയ ബോറൂസിയ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലും സിറ്റിക്കെതിരെയും അവസാന മിനുട്ടില്‍ രണ്ടു ഗോള്‍ ഏറ്റുവാങ്ങി പരാജയപ്പെട്ടിരുന്നു.അതിനാല്‍ ബോറൂസിയക്ക് കാണികളുടെ മുന്നില്‍ ഇരു വിജയം നേടിയെടുക്കേണ്ടത് അനിവാര്യം ആണ്.ചരിത്രപരമായി ഷാല്‍ക്കെക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡ്‌ സൂക്ഷിക്കുന്നുണ്ട് ബോറൂസിയ.തോളിനേറ്റ പരിക്ക് കാരണം ഡോർട്ട്മുണ്ട് അവരുടെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ ഗ്രിഗർ കോബെൽ ഇല്ലാതെ ആയിരിക്കും ഇന്നത്തെ മത്സരം കളിക്കാന്‍ ഇറങ്ങുന്നത്.സിറ്റിക്കെതിരെ പകരക്കാരായി കളിക്കാന്‍ ഇറങ്ങിയ കരീം അഡെയെമിയെയും ഡോണേൽ മാലനെയും ഇന്നത്തെ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടും എന്ന് കരുതുന്നു.

Leave a comment