EPL 2022 European Football Foot Ball Top News

എതിരാളികള്‍ എല്‍ഷെ ; ജയത്തോടെ റയലിനെ മറികടക്കാന്‍ ബാഴ്സലോണ

September 17, 2022

എതിരാളികള്‍ എല്‍ഷെ ; ജയത്തോടെ റയലിനെ മറികടക്കാന്‍ ബാഴ്സലോണ

സ്പാനിഷ് ലാലിഗയിലെ ആറാം മത്സരത്തില്‍ ഇന്ന് ബാഴ്സ അവസാന സ്ഥാനക്കാരായ എല്‍ഷെയേ നേരിടാന്‍ ഒരുങ്ങുന്നു.ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ രണ്ട് പോയിന്റ് പിന്നിലാണ് കറ്റാലൻ ടീം നിലവിൽ പട്ടികയിൽ.അതിനാല്‍ ഇന്നത്തെ മത്സരത്തിലെ വിജയം ബാഴ്സയെ പട്ടികയുടെ തലപ്പത്തേക്ക് എത്തിക്കും.ഇന്ത്യന്‍ സമയം ഏഴേ മുക്കാലിന് ആണ് മത്സരം.

Barcelona's Robert Lewandowski celebrates scoring their fourth goal to complete his hat-trick on September 7, 2022

ബുധനാഴ്‌ച രാത്രി ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് 2-0ന് തോൽവി വഴങ്ങിയെങ്കിലും ടീമിന്റെ പ്രകടനം ഏറെ മെച്ചപ്പെട്ടു എന്നാണ് സാവിയുടെ പക്ഷം.പല മികച്ച അവസരങ്ങളും സൃഷ്ട്ടിച്ചു എങ്കിലും ബയേണ്‍ ഗോള്‍ മുഖത് ലെവന്‍ഡോസ്ക്കി പതിവില്‍ വിപരീതമായി അവസരങ്ങള്‍ നഷ്ട്ടപ്പെടുത്തിയിരുന്നു.ഹെക്ടർ ബെല്ലറിൻ, അലജാൻഡ്രോ ബാൽഡെ, ഫ്രെങ്കി ഡി ജോങ്, ഫെറാൻ ടോറസ് എന്നിവരെല്ലാം ഈ മത്സരത്തിന് ആദ്യ ഇലവനില്‍ ഇടം നേടുമെന്ന റിപ്പോര്‍ട്ടുണ്ട്.അൻസു ഫാട്ടി,ഫ്രാങ്ക് കെസി എന്നിവര്‍ക്കും സാവി ഇന്നത്തെ മത്സരത്തില്‍ അവസരം നല്‍കിയേക്കും എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Leave a comment