EPL 2022 European Football Foot Ball Top News

അവസാന സ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റിക്കെതിരെ ടോട്ടന്‍ഹാം

September 17, 2022

അവസാന സ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റിക്കെതിരെ ടോട്ടന്‍ഹാം

ശനിയാഴ്ചത്തെ പ്രീമിയർ ലീഗ് പോരാട്ടത്തിനായി ലെസ്റ്റർ സിറ്റിയെ നോർത്ത് ലണ്ടനിലേക്ക് സ്വാഗതം ചെയ്യുമ്പോൾ, സ്പോർട്ടിംഗ് ലിസ്ബണിനോട് ഏറ്റ  ചാമ്പ്യൻസ് ലീഗ് തോൽവിയിൽ നിന്ന് കരകയറാൻ ടോട്ടൻഹാം ഹോട്സ്പർ ലക്ഷ്യമിടുന്നു.മിഡ്‌വീക്കിൽ പോർച്ചുഗല്‍ ടീമിനോട് എതിരില്ലാത്ത രണ്ടു ഗോള്‍ തോല്‍വി ഏറ്റുവാങ്ങി ടോട്ടന്‍ഹാം.അവസാന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയും  ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനോട് 5-2 ന് പരാജയപ്പെട്ടിരുന്നു.

Antonio Conte in charge of Tottenham Hotspur on September 13, 2022

ഇത്തവണ പ്രീമിയര്‍ ലീഗില്‍ മികച്ച തുടക്കം ലഭിച്ച ടോട്ടന്‍ഹാം പോയിന്റ്‌ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.ഇതുവരെ ആറു മത്സരങ്ങളില്‍ നിന്ന് ഒരു ജയം പോലും നേടാന്‍ ആവാത്ത ലെസ്റ്റര്‍ ഏറ്റവും അവസാന സ്ഥാനത്താണ്.ഈ കഴിഞ്ഞ സമ്മറില്‍ തങ്ങളുടെ എല്ലാ പ്രധാന താരങ്ങളെയും നഷ്ട്ടപ്പെടുത്തിയ ലെസ്റ്റര്‍ കോച്ച് ബ്രെണ്ടന്‍ റോഡ്‌ജേര്‍സ് ആവശ്യപ്പെട്ട ഒരു സൈനിംഗ് പോലും നടത്തിയിട്ടില്ല.ഏതു പൊസിഷനിലും നല്ലൊരു പ്രകടനം നടത്താന്‍ കഴിയാതെ പാടുപ്പെടുന്ന ലെസ്റ്റര്‍ സിറ്റിയെ വലിയൊരു ഗോള്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച് അടുത്ത മത്സരത്തില്‍ ആഴ്സണലിനെ നേരിടാന്‍ ഉള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് കോണ്ടേയുടെ ലക്ഷ്യം.

Leave a comment