EPL 2022 European Football Foot Ball Top News

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് സിറ്റി ; എതിരാളികള്‍ വൂള്‍വ്സ്

September 17, 2022

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് സിറ്റി ; എതിരാളികള്‍ വൂള്‍വ്സ്

ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെ നേരിടാൻ മോളിനെക്‌സിലേക്ക് യാത്ര പോകുന്ന സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവര്‍ണാവസരം ലഭിച്ചിരിക്കുകയാണ്.ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിനെ മറികടക്കാന്‍ സിറ്റിക്ക് കഴിഞ്ഞേക്കും.വെറും ഒരു പോയിന്റ്‌ ലീഡ് മാത്രമാണ് ആഴ്സണലിന് ഉള്ളത്.സെപ്റ്റംബർ 3 ന് സതാംപ്ടണിനെ 1-0 ന് തോൽപ്പിച്ചതായിരുന്നു വൂള്‍വ്സിന്റെ അവസാന മത്സരം.

Manchester City's Erling Braut Haaland celebates scoring against Borussia Dortmund on September 14, 2022

ഓരോ മത്സരം കഴിയുംതോറും ഹാലണ്ട് കൂടുതല്‍ അപകടക്കാരി ആവുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നുണ്ട്.ഡോര്‍ട്ടുമുണ്ടിനെതിരെ അദ്ദേഹം  നേടിയ അത്ഭുത ഗോള്‍ ആയിരുന്നു കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് വീക്കിലെ  പ്രധാന ഹൈ ലൈറ്റ്.പരിക്കില്‍ നിന്ന് മോചിതന്‍ ആയ ലപോര്‍ട്ട ഇന്നത്തെ മത്സരത്തില്‍ ബെഞ്ചിലേക്ക് തിരിച്ചെത്തിയേക്കും.ഫിൽ ഫോഡനും ബെർണാഡോ സിൽവയും റൂബൻ ഡയസും ഇന്നത്തെ ടീമിലേക്ക് മടങ്ങിയെത്തിയേക്കും.കഴിഞ്ഞ മത്സരങ്ങള്‍ ആദ്യ ഇലവനില്‍ ഇടം നേടിയ ജാക്ക് ഗ്രീലിഷും റിയാദ് മഹ്‌റസും  വൂള്‍വ്സിനെതിരെ  ബെഞ്ചില്‍ ഇരിക്കും.

 

 

 

Leave a comment