European Football Foot Ball Top News

ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 13 മുതല്‍ പുനരാരംഭിക്കും

September 13, 2022

author:

ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 13 മുതല്‍ പുനരാരംഭിക്കും

എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 13 മുതല്‍ പുനരാരംഭിക്കും. മത്സരങ്ങള്‍ സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കുമെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് ഔദ്യോഗികമായി അറിയിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സെപ്റ്റംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. ഇതേത്തുടര്‍ന്ന് എട്ടുമുതല്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ മാറ്റിവെച്ചിരുന്നു. വുമണ്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളും സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കും.

എന്നാല്‍ മത്സരങ്ങളുടെ ഫിക്‌സ്ചര്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. മത്സരങ്ങള്‍ക്ക് മുന്നോടിയായി രാജ്ഞിയോടുള്ള ആദരസൂചകമായി താരങ്ങള്‍ ഒരു മിനിറ്റ് മൗനമാചരിക്കുകയും കൈയ്യില്‍ കറുത്ത ബാന്‍ഡ് ധരിക്കുകയും ചെയ്യുമെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് അധികൃതര്‍ വ്യക്തമാക്കി.

Leave a comment