Cricket Cricket-International Top News

റിസ്‌വാനെ ന്യായീകരിച്ച് പാക് പരിശീലകന്‍ സഖ്‌ലിയന്‍ മുഷ്താഖ്

September 13, 2022

author:

റിസ്‌വാനെ ന്യായീകരിച്ച് പാക് പരിശീലകന്‍ സഖ്‌ലിയന്‍ മുഷ്താഖ്

ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരായ മെല്ലപ്പോക്കിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ മുഹമ്മദ് റിസ്‌വാന് പിന്തുണയുമായി പാക് പരിശീലകന്‍ സഖ്‌ലിയന്‍ മുഷ്താഖ്. ക്യാപ്റ്റന്‍ ബാബര്‍ അസം നിരാശപ്പെടുത്തിയപ്പോള്‍ ഏഷ്യാ കപ്പില്‍ പാക്കിസ്ഥാന്‍റെ ടോപ് സ്കോററായതും അവരെ ഫൈനലിലേക്ക് നയിച്ചതും ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍റെ ബാറ്റിംഗായിരുന്നു.

പുറത്തു നിന്ന് കമന്‍ററി പറയാന്‍ എളുപ്പമാണെന്ന് റിസ്‌വാനെ ന്യായീകരിച്ച് പാകിസ്ഥാന്‍ ടീമിന്‍റെ മുഖ്യ പരിശീലകനായ സഖ്‌ലിയന്‍ മുഷ്താഖ് പറഞ്ഞു. അവര്‍ പറയുന്നത് അവരുടെ അഭിപ്രായമാണ്. പുറത്തു നിന്നുള്ളവര്‍ക്ക് അങ്ങനെ പലതും പറയാം. അത് അവരുടെ തെറ്റല്ല. കളിക്കാരുടെ പരിക്കിനെക്കുറിച്ചോ അവരുടെ ആത്മവിശ്വാസത്തെക്കുറിചച്ചോ യാതൊരു ധാരണയുമില്ലാതെയാണ് അവര്‍ ഇത്തരം കമന്‍റുകള്‍ പാസാക്കുന്നത്. കളിക്കാരുമായി അടുത്തിടപഴകി ജോലി ചെയ്താലെ അവര്‍ക്ക് ഇതിനകത്ത് എന്താണ് സംഭവിക്കുന്നത് എന്നും ടീമിന്‍റെ ഒത്തിണക്കത്തെക്കുറിച്ചുമെല്ലാം മനസിലാവുകയുള്ളൂവെന്നും

ശ്രീലങ്കക്കെതിരായ ഫൈനലിലും റിസ്‌വാന്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും 49 പന്തില്‍ 55 റണ്‍സെടുത്ത റിസ്‌വാന്‍റെ വണ്‍ ഡേ ഇന്നിംഗ്സിനെതിരെ മുന്‍ താരങ്ങളും പരിശീലകരും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Leave a comment