EPL 2022 European Football Foot Ball Top News transfer news

ലിവര്‍പൂള്‍ ദുരന്തനായകന്‍ ലോറിസ് കരിയസിന്‍റെ സൈനിങ്ങ് ന്യൂകാസിൽ യുണൈറ്റഡ് പൂര്‍ത്തിയാക്കി

September 13, 2022

ലിവര്‍പൂള്‍ ദുരന്തനായകന്‍ ലോറിസ് കരിയസിന്‍റെ സൈനിങ്ങ് ന്യൂകാസിൽ യുണൈറ്റഡ് പൂര്‍ത്തിയാക്കി

ഗോൾകീപ്പർ ലോറിസ് കാരിയസിന്റെ സൈനിംഗ് പൂർത്തിയാക്കിയതായി ന്യൂകാസിൽ യുണൈറ്റഡ് സ്ഥിരീകരിച്ചു.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ, ഇംഗ്ലണ്ട് ഇന്റർനാഷണൽ നിക്ക് പോപ്പിന്‍റെ  സൈനിങ്ങ് ന്യൂ കാസില്‍ പൂര്‍ത്തിയാക്കിയിരുന്നു.വേനൽക്കാലത്ത് ലിവർപൂളിൽ നിന്ന് മോചിതനായതുമുതൽ ഒരു ക്ലബ് ഇല്ലാതെയിരുന്ന കരിയസ് ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ആണ് ന്യൂ കാസിലിലേക്ക് എത്തിയത്.

Newcastle United confirm Loris Karius signing

കരിയസ് ന്യൂകാസിലുമായി ജനുവരി വരെയോ അല്ലെങ്കിൽ സീസണിന്റെ അവസാനം വരെയോ തുടരും എന്നാണ് അറിയാന്‍ കഴിഞ്ഞത്.രണ്ട് സീസണുകളിലായി ലിവർപൂളിനായി കരിയസ് 49 മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും, റയൽ മാഡ്രിഡിനെതിരായ 2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ 3-1 തോൽവിക്ക് കാരണമായ രണ്ട് പിഴവുകൾക്കാണ് കരിയസ് കൂടുതൽ അറിയപ്പെടുന്നത്.ആ മത്സരത്തിന് ശേഷം കരിയസ് ലിവർപൂളിനെതിരെ  ഒരു  മത്സരത്തിൽ പോലും  പ്രതിനിധീകരിച്ചിട്ടില്ല.ബെസിക്റ്റാസിലും യൂണിയൻ ബെർലിനിലും ലോണില്‍ ആയിരുന്നു താരം.

Leave a comment