European Football Foot Ball Top News

പിഎസ്‌വി ആഴ്‌സണൽ യൂറോപ്പ ലീഗ് മത്സരം മാറ്റിവെച്ചു

September 12, 2022

author:

പിഎസ്‌വി ആഴ്‌സണൽ യൂറോപ്പ ലീഗ് മത്സരം മാറ്റിവെച്ചു

ലണ്ടണിൽ നടക്കേണ്ടിയിരുന്ന പിഎസ്‌വി ആഴ്‌സണൽ യൂറോപ്പ ലീഗ് മത്സരം മാറ്റിവെച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് നടക്കേണ്ടിയിരുന്നത് എന്നാൽ സെപ്തംബർ 19 തിങ്കളാഴ്ച്ച രാജ്ഞിയുടെ ശവസംസ്‌കാരം നടക്കാനിരിക്കെ മത്സരത്തിന് സുരക്ഷ ഒരുക്കാൻ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരെ വിട്ടുനൽകാൻ ആവില്ലെന്ന് ലണ്ടൺ പൊലീസ് അറിയിച്ചതിനെ തുടർന്നാണ് മത്സരം മാറ്റിവെക്കുന്നത്.

മത്സരത്തിന്റെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് യുവേഫ ഇന്ന് പ്രഖ്യാപിച്ചു. പക്ഷെ ഈ മത്സരം ഇനി എന്ന് വെക്കും എന്ന് നിശ്ചയമില്ല. മിഡ്-സീസണിൽ ഖത്തർ ലോകകപ്പ് വരുന്നത് കൊണ്ട് തന്നെ 2023 ജനുവരി വരെ ആഴ്‌സണലിന് ഇനി മിഡ്‌വീക്കിൽ മത്സരങ്ങൾ ഇല്ലാത്ത ആഴ്ച ഇല്ല. ആയതിനാൽ പിഎസ്‌വിയും ആഴ്‌സണലും തമ്മിലുള്ള ഏറ്റുമുട്ടൽ എന്നു നടത്താനാവുമെന്ന ആശങ്കയിലാണ് ക്ലബ്.

പോയ മത്സരത്തിൽ എഫ്സി സൂറിച്ചിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് യൂറോപ്യൻ സീസണിന്റെ ആദ്യ മത്സരം ആഴ്‌സണൽ വിജയത്തോടെ തുടങ്ങി. 16-ാം മിനിറ്റിൽ മാർക്വീനോസും 62-ാം മിനിറ്റിൽ എഢി എൻകെറ്റിയുമാണ് ഗോളുകൾ നേടിയത്.

Leave a comment