Cricket Cricket-International Top News

പാകിസ്ഥാൻ താരങ്ങളെ കണക്കിന് വിമർശിച്ച് ഷോയിബ് അക്തർ

September 12, 2022

author:

പാകിസ്ഥാൻ താരങ്ങളെ കണക്കിന് വിമർശിച്ച് ഷോയിബ് അക്തർ

ഏഷ്യാ കപ്പ് ഫൈനലില്‍ മോശം പ്രകടനം പുറത്തെടുത്ത പാകിസ്ഥാൻ ബാറ്റ്സ്മാൻമാർക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ പാക് ഇതിഹാസം ഷോയിബ് അക്തർ. ഫൈനലില്‍ പാകിസ്ഥാന്റെ പ്രകടനം ദയനീയമായിരുന്നുവെന്നും ഈ ഫോം തുടര്‍ന്നാല്‍ ടീമിന് വിജയങ്ങള്‍ നേടാനാകില്ലെന്നും മുൻ പേസ് ബോളർ വ്യക്തമാക്കി.

‘ഈ കോമ്പിനേഷന്‍ വരും മത്സരങ്ങളില്‍ ഗുണം ചെയ്യില്ല. പാകിസ്താന്‍ ക്രിക്കറ്റ് ഇനിയുമേറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. ഫഖര്‍, ഇഫ്തിഖര്‍, ഖുഷ്ദില്‍ തുടങ്ങിയവരെല്ലാം ഫോം കണ്ടെത്തേണ്ടതുണ്ടെന്നാണ് അക്തർ പറഞ്ഞത്.

ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിന് തകര്‍ത്തുകൊണ്ട് ശ്രീലങ്ക കിരീടത്തിൽ മുത്തമിട്ടത്. കലാശപ്പോരിൽ പാകിസ്ഥാന്റെ ബാറ്റ്സ്മാൻമാരെല്ലാം അമ്പേ പരാജയപ്പെട്ടതാണ് തോൽവിക്ക് കാരണമായത്. അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് റിസ്‌വാനെയും അക്തര്‍ കണക്കിന് വിമർശിച്ചിട്ടുണ്ട്.

മത്സരത്തില്‍ റിസ്വാന്റെ മെല്ലെപ്പോക്ക് ബാറ്റിങ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 50 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്തതുകൊണ്ട് റിസ്‌വാന് വിജയം നേടാനാകില്ല. ഈ പ്രകടനമൊന്നും പാകിസ്‌ഥാന്റെ വിജയത്തിന് കാരണമാകില്ല. കിരീടം നേടിയ ശ്രീലങ്കയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍ എന്നും അക്തര്‍ കുറിച്ചു.

Leave a comment