European Football Foot Ball Top News

ലെപ്സിഗിനെ മറികടക്കാന്‍ ബോറൂസിയ

September 10, 2022

ലെപ്സിഗിനെ മറികടക്കാന്‍ ബോറൂസിയ

ശനിയാഴ്ച ബുണ്ടസ്ലിഗയിൽ ഇന്നത്തെ മത്സരത്തില്‍  ആര്‍ബി ലെപ്സിഗ് ബോറൂസിയ ഡോര്‍ട്ടുമുണ്ടിനെതിരെ  കളിക്കാന്‍ ഇറങ്ങിയേക്കും.ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റ് മാത്രം നേടിയ ലെപ്സിഗ് ലീഗ് പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്താണ്.ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ ഡോര്‍ട്ടുമുണ്ടിനു ഒന്നാം സ്ഥാനകയറ്റം ലഭിച്ചേക്കും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴു മണിക്ക് റെഡ് ബുള്‍ അരീനയില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.

Borussia Dortmund's Marco Reus celebrates scoring their first goal on September 6, 2022

മിഡ്‌വീക്കിൽ ചാമ്പ്യൻസ് ലീഗിൽ ഷാക്തർ ഡൊണെറ്റ്‌സ്കിനോട് 4-1 ന് തോറ്റതോടെ സീസണിന്റെ വിനാശകരമായ തുടക്കത്തിന് ശേഷം, ബുധനാഴ്ച ഡൊമെനിക്കോ ടെഡെസ്കോയെ ലെപ്സിഗ് പുറത്താക്കിയിരുന്നു.ലീപ്‌സിഗിനായി കഴിഞ്ഞ തവണ മാന്യമായ ഒരു അരങ്ങേറ്റ സീസൺ ആസ്വദിച്ച  ടെഡെസ്കോ ടീമിന്  ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി കൊടുക്കുന്നതില്‍ വലിയ പങ്ക് ആണ് വഹിച്ചത്.മറുവശത്ത്, ഡോർട്ട്മുണ്ടാകട്ടെ എഡിൻ ടെർസി വന്നത് മുതല്‍ നല്ല പ്രകടനം ആണ് പുറത്തെടുക്കുന്നത്.അപ്രതീക്ഷിതമായി വേര്‍ഡര്‍ ബ്രമനോട് ഏറ്റ തോല്‍വി ഒഴിച്ചു നിര്‍ത്തിയാല്‍ ഇതുവരെയുള്ള  ബോറൂസിയയുടെ പ്രകടനം ഓണ്‍ മാര്‍ക്കില്‍ തന്നെ ആയിരുന്നു.

Leave a comment