European Football Foot Ball Top News

ബുണ്ടസ്ലിഗയിലെ തുടര്‍ച്ചയായ സമനിലകള്‍ക്ക് അന്ത്യം കുറിക്കാന്‍ മ്യൂണിക്ക്

September 10, 2022

ബുണ്ടസ്ലിഗയിലെ തുടര്‍ച്ചയായ സമനിലകള്‍ക്ക് അന്ത്യം കുറിക്കാന്‍ മ്യൂണിക്ക്

ശനിയാഴ്ച ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്ക് സ്റ്റട്ട്ഗാർട്ടിനെ നേരിടും.ഈ സീസണിലെ ആദ്യ ലീഗ് വിജയത്തിനായി സ്റ്റുട്ട്ഗാര്‍ട്ട് ഇപ്പോഴും കാത്തിരിപ്പ് തുടരുമ്പോള്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അപ്രതീക്ഷിത സമനില ഏറ്റുവാങ്ങിയ മ്യൂണിക്ക് വിജയ വഴിയിലേക്ക് മടങ്ങാനുള്ള തിരക്കില്‍ ആണ്.മൂന്നാം സ്ഥാനത്തുള്ള മ്യൂണിക്കിന് മുന്നിലാണ് എസ്‌സി ഫ്രേബര്‍ഗും ബോറൂസിയ ഡോര്‍ട്ടുമുണ്ടും.ഇന്ന് ഇന്ത്യന്‍ സമയം ഏഴു മണിക്ക് അലിയന്‍സ് അരീനയില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.

Leroy Sane celebrates scoring for Bayern Munich on September 7, 2022

ലീഗില്‍ തുടര്‍ച്ചയായ സമനിലകള്‍ വഴങ്ങി എങ്കിലും ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് ശക്തര്‍ ആയ ഇന്‍റര്‍ മിലാനെ മ്യൂണിക്ക്  അടിയറവ് പറയിപ്പിച്ചു. വിശ്രമം അവസാനിപ്പിച്ച് തോമസ് മുള്ളർ ടീമിലേക്ക് മടങ്ങിയെത്തിയത് നാഗല്‍സ്മാന് കൂടുതല്‍ ആശ്വാസം പകരുന്നു.കൂടാതെ ഇന്‍റര്‍ മിലാനെതിരെ മികച്ച ഫോമില്‍ ആയിരുന്ന ലിറോയ് സാനേയും ഇന്ന് ആദ്യ ഇലവനില്‍ ഇടം നേടിയേക്കും.

 

 

Leave a comment