ബാഴ്സയുടെ ഇന്നത്തെ എതിരാളി അവസാന സ്ഥാനക്കാരായ കാഡിസ്
തുടർച്ചയായി നാല് ലാ ലിഗ വിജയം നേടുക എന്ന ലക്ഷ്യത്തോടെ ബാഴ്സലോണ ഇന്ന് കാഡിസിലേക്ക് പറക്കുന്നു.ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ വിക്ടോറിയ പ്ലസനെതിരായ 5-1ന്റെ വിജയത്തോടെ മികച്ച ആത്മവിശ്വാസത്തില്‍ ആണ് സാവിയും കൂട്ടരും.അടുത്ത മത്സരം ബയേണ്‍ മ്യൂണിക്കിനെതിരെ ചാമ്പ്യന്‍സ് ലീഗ് മത്സരം കളിക്കാന്‍ പോകുന്ന ബാഴ്സ താരങ്ങളുടെ പക്കല്‍ നിന്ന് ഇന്നത്തെ മത്സരത്തില്‍ ഒരു കറതീര്‍ന്ന പ്രകടനം ആണ് സാവി പ്രതീക്ഷിക്കുന്നത്.
റയലിന് തൊട്ടു പിന്നില്‍ ഉള്ള ബാഴ്സക്ക് ഇനി പോയിന്റുകള്‍ നഷ്ട്ടപ്പെടുത്തി കൂട.റയോ വല്ലെക്കാനോയ്ക്കെതിരെ ഒരു ഗോൾരഹിത സമനിലയോടെ സീസണ് ആരംഭിച്ച ബാഴ്സ തങ്ങളുടെ പ്രകടനം കൊണ്ട് ഫുട്ബോള്‍ ലോകത്തെ ആശ്ചര്യപ്പെടുത്തുന്നുണ്ട്.അതിനുശേഷം നടന്ന എല്ലാ മത്സരങ്ങളിലും മിനിമം മൂന്നു ഗോള്‍ വെച്ച് ബാഴ്സലോണ നേടുന്നുണ്ട്.കൂടാതെ ലാലിഗയില്‍ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് അവര്‍ വഴങ്ങിയിട്ടും ഉള്ളൂ.ലീഗിലെ നാല് മത്സരങ്ങളിലും തോറ്റ കാഡിസ് പോയിന്റ് പട്ടികയില്‍ അവസാനത്തെ സ്ഥാനത്താണ്.ഗോള്‍ മെഷീന് ആയ ലെവയുടെ ഇന്നത്തെ മത്സരത്തില്‍ ഉള്ള പ്രകടനം വളരെ ശ്രദ്ധേയം ആയിരിക്കും.