European Football Foot Ball Top News

ആദ്യ ജയത്തിനു വേണ്ടി സെവിയ്യ കാത്തിരിപ്പ് തുടരുന്നു ; ജൂലന്‍ ലോപെറ്റെഗുയിയുടെ ഭാവി തുലാസില്‍

September 10, 2022

ആദ്യ ജയത്തിനു വേണ്ടി സെവിയ്യ കാത്തിരിപ്പ് തുടരുന്നു ; ജൂലന്‍ ലോപെറ്റെഗുയിയുടെ ഭാവി തുലാസില്‍

2022-23 കാമ്പെയ്‌നിലെ ആദ്യ വിജയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്ന സെവിയ്യ ഇന്നത്തെ മത്സരത്തില്‍ എസ്പ്യാനോളിനെ നേരിടാന്‍ ഒരുങ്ങുന്നു.എസ്പ്യാനോള്‍ ഹോം ഗ്രൗണ്ട് ആയ RCDE സ്റ്റേഡിയത്തില്‍ വെച്ചു ഇന്ന് ഇന്ത്യന്‍ സമയം ഏഴേ മുക്കാലിന് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ആദ്യ നാല് ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടി പട്ടികയിൽ 17-ാം സ്ഥാനത്താണ് സെവിയ്യ.നാല് പോയിന്റുകൾ നേടിയ എസ്പ്യാനോള്‍ പതിനഞ്ചാം സ്ഥാനത്തും.

RCD Espanyol vs. Sevilla FC 2009-2010 | Footballia

2017 ന്റെ തുടക്കം മുതൽ ലാ ലിഗയിൽ എസ്പാൻയോളിനെതിരെ സെവിയ്യ തോൽവിയറിഞ്ഞിട്ടില്ല എന്നത് ആണ് ചരിത്രം.എന്നാല്‍ ഈ സീസണിലെ സെവിയ്യ മുന്‍ സീസനുകളിലത്തെ  പ്രകടനത്തില്‍ നിന്നും ഏറെ അകലെയാണ്.ഹെഡ് കോച്ച് ജൂലൻ ലോപെറ്റെഗുയിയുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ ക്ലബ്ബിന്റെ ബോർഡ് ബുധനാഴ്ച യോഗം ചേർന്നതായി വിശ്വസിക്കപ്പെടുന്നു, ഈ മത്സരം സെവിയ്യ തോറ്റാല്‍ അദ്ദേഹത്തിന്റെ പണി തെറിക്കും എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതിനാല്‍ കൈ മെയ് മറന്ന ഒരു പോരാട്ടം ആയിരിക്കും സെവിയ്യ എസ്പ്യാനോളിനെതിരെ നടത്താന്‍ പോകുന്നത്.

Leave a comment