European Football Foot Ball Top News

ചാമ്പ്യന്‍സ് ലീഗില്‍ മികച്ച തുടക്കം കുറിച്ച് ബോറൂസിയ ഡോര്‍ട്ടുമുണ്ട്

September 7, 2022

ചാമ്പ്യന്‍സ് ലീഗില്‍ മികച്ച തുടക്കം കുറിച്ച് ബോറൂസിയ ഡോര്‍ട്ടുമുണ്ട്

ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജി ഓപ്പണറിൽ ബൊറൂസിയ ഡോർട്ട്മുണ്ട് എഫ്‌സി കോപ്പൻഹേഗനെ 3-0ന് പരാജയപ്പെടുത്തി.80,000 ത്തോളം വരുന്ന കാണികള്‍ക്ക് മുന്നില്‍ മോഹിച്ച തുടക്കം തന്നെ ആണ് ഡോര്‍ട്ടുമുണ്ടിനു ലഭിച്ചത്.35-ാം മിനിറ്റിൽ ക്യാപ്റ്റൻ മാർക്കോ റിയൂസ് തന്നെ ആണ് ബോറൂസിയക്ക് വേണ്ടി ലീഡ് നേടി കൊടുത്തത്.ഇടവേളയ്ക്ക് തൊട്ടുമുമ്പ് റാഫേൽ ഗ്വെറിറോ ലീഡ് ഇരട്ടിയാക്കിയതോടെ ഒരു തിരിച്ചുവരവിനുള്ള സാധ്യത കോപ്പന്‍ഹെഗന് ഉണ്ടായിരുന്നില്ല.

Dortmund ease past Copenhagen 3-0 in Group G opener | Reuters

രണ്ടാം പകുതിയില്‍ യുവ ഇംഗ്ലീഷ് താരമായ ജൂഡ് ബെലിംഗ്ഹാമും സ്കോര്‍പട്ടികയില്‍ ഇടം നേടി.ഗോൾകീപ്പർ ഗ്രിഗർ കോബൽ, മോ ദാഹൂദ്, ജാമി ബൈനോ-ഗിറ്റൻസ് എന്നിവരുൾപ്പെടെ നിരവധി കളിക്കാരെ പരിക്കുമൂലം നഷ്ടമായ ഡോര്‍ട്ടുമുണ്ടിനു ഇത് വളരെ വിലപ്പെട്ട മൂന്ന് പോയിന്റ് ആണ്.അടുത്ത മത്സരത്തില്‍ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ സിറ്റിയാണ് ബോറൂസിയക്ക് എതിരാളി എങ്കില്‍ സേവിയ്യക്കെതിരെ കോപ്പന്‍ഹേഗന്‍ ഈ സീസണിലെ തങ്ങളുടെ നാട്ടിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരം കളിച്ചേക്കും.

 

 

Leave a comment