Cricket Cricket-International Top News

ഏഷ്യാ കപ്പ്; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച് പാകിസ്ഥാൻ, മൂന്ന് മാറ്റവുമായി ഇന്ത്യ

September 4, 2022

author:

ഏഷ്യാ കപ്പ്; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച് പാകിസ്ഥാൻ, മൂന്ന് മാറ്റവുമായി ഇന്ത്യ

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച് പാകിസ്ഥാൻ. ഹോങ്കോങ്ങിനെതിരെ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമിലെത്തി.

രവീന്ദ്ര ജഡേജ, ആവേഷ് ഖാന്‍, ദിനേശ് കാര്‍ത്തിക് എന്നിവരാണ് പുറത്തായത്. പാകിസ്ഥാന്‍ ടീമില്‍ മുഹമ്മദ് ഹസ്‌നൈനെ ഉള്‍പ്പെടുത്തിയാണ് ഇന്നിറങ്ങുന്നത്. ഏഷ്യാ കപ്പില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.

ഇന്ത്യ: രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദീപക് ഹൂഡ, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

പാകിസ്ഥാന്‍: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഷദാബ് ഖാന്‍, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്‌നൈന്‍.

Leave a comment