Cricket Cricket-International Top News

ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം

September 4, 2022

author:

ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം

ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. ദുബായിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുക.

പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ഓൾറൗണ്ടർ അക്സർ പട്ടേൽ പകരമെത്തുമെങ്കിലും ജഡേജയുടെ ബാറ്റിംഗ് മികവിനൊപ്പം എത്തുമോയെന്നത് സംശയമാണ്. ഇടംകൈയൻ ബാറ്റർക്ക് മുൻതൂക്കം നൽകിയാൽ ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്തിനായിരിക്കും അവസരം.

പാകിസ്ഥാനെതിരേയും പിന്നീട് ഹോങ് കോങ്ങിനെതിരേയും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. പാകിസ്ഥാനെതിരേ പൂജ്യത്തിന് പുറത്തായ രാഹുല്‍ രണ്ടാം മത്സരത്തില്‍ 39 പന്തില്‍ 36 റണ്‍സെടുത്തത് ഏറെ വിമര്‍ശിക്കപ്പെട്ടതിനാൽ രാഹുലിനെ ഒഴിവാക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.

ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ് എന്നിവരിലാണ് പാകിസ്ഥാന്‍റെ റൺസ് പ്രതീക്ഷ. പരിക്കേറ്റ യുവപേസർ ഷാനവാസ് ദഹാനിയുടെ അഭാവം തിരിച്ചടിയാവും.

Leave a comment