EPL 2022 European Football Foot Ball Top News transfer news

സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു. ഇതുവരെയുള്ള ടോപ് 10 സൈനിംഗുകൾ.!

September 2, 2022

author:

സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു. ഇതുവരെയുള്ള ടോപ് 10 സൈനിംഗുകൾ.!

കഴിഞ്ഞ ദിവസമാണ് സമ്മർ ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്തത്. ഇതുവരെ ഒരുപാട് മികച്ച ട്രാൻസ്ഫറുകൾ നടന്നു കഴിഞ്ഞു. ക്ലബ്ബുകൾക്ക് അവർ സൈൻ ചെയ്ത താരങ്ങളെ രജിസ്റ്റർ ചെയ്യുവാൻ ഇന്നലെ 11 pm വരെയായിരുന്നു സമയം ഉണ്ടായിരുന്നത്. അല്ലാത്ത പക്ഷം ജനുവരി വരെ കാത്തിരിക്കേണ്ടി വരും. എന്തായാലും ഈ ട്രാൻസ്ഫർ വിൻഡോയിൽ ഇതുവരെ നടന്ന ടോപ് 10 സൈനിങ്ങുകൾ ഏതൊക്കെയെന്ന് നമുക്കൊന്ന് പരിശോധിക്കാം.!

1. Antony: Ajax>>Manchester United

ഈ സമ്മറിലെ ഏറ്റവും വിലപിടിപ്പുള്ള സൈനിങ് ആൻ്റണിയുടേതാണ്. 85.6 മില്യൺ യൂറോയാണ് താരത്തിൻ്റെ ട്രാൻസ്ഫർ തുക. ആഡ് ഓൺസും മറ്റും കൂടി കണക്കാക്കുമ്പോൾ ഏകദേശം 100 മില്യണിനടുത്ത് യുണൈറ്റഡ് ആൻ്റണിക്കായി ചിലവഴിച്ചു. അയാക്സിൽ നിന്നാണ് താരത്തെ യുണൈറ്റഡ് സ്വന്തം കൂടാരത്തിൽ എത്തിച്ചത്. പോൾ പോഗ്ബയ്ക്ക് പിന്നിൽ യുണൈറ്റഡിൻ്റെ ഏറ്റവും ചിലവേറിയ രണ്ടാമത്തെ സൈനിങ് ആയാണ് ആൻ്റണി ഓൾഡ് ട്രഫോഡിലേക്ക് എത്തിയിരിക്കുന്നത്.

2. Aurelien Tchouameni: Monaco>>Real Madrid

റയൽ മാഡ്രിഡ് തങ്ങളുടെ മധ്യനിരയിലേക്ക് മൊണാക്കോയിൽ നിന്ന് എത്തിച്ച താരമാണ് ഫ്രഞ്ചുകാരനായ ഷുവേമാനി. 85.3 മില്യൺ യൂറോയായിരുന്നു താരത്തിൻ്റെ ട്രാൻസ്ഫർ തുക. ഏകദേശം 100 മില്യണിനടുത്ത് തന്നെ ഷുവേമാനിക്കായി റയലും ചിലവഴിച്ചു. അതുകൊണ്ട് തന്നെ ഈ സമ്മറിലെ വിലപിടിപ്പുള്ള രണ്ടാമത്തെ സൈനിങ് ആണ് ഷുവേമാനിയുടേത്.

3. Wesley Fofana: Leicester City>>Chelsea

ലെസ്റ്റർ സിറ്റിയിൽ നിന്നും ചെൽസി സ്വന്തമാക്കിയ സെൻ്റർ ബാക്ക് താരമാണ് 21 കാരനായ വെസ്ലി ഫൊഫാന. ഏകദേശം 85 മില്യൺ യൂറോയോളം ചെൽസി താരത്തിനായി മുടക്കി. അൻ്റോണിയോ റൂടിഗർ, ക്രിസ്റ്റ്യൻസൺ എന്നിവർ ടീം വിട്ടതോടെയാണ് കൊളിബാലിക്ക് പുറമെ ഫൊഫാനയേയും ചെൽസി സ്വന്തമാക്കിയത്.

4. Darwin Nunez: Benefica>>Liverpool

ഈ സമ്മറിലെ ചിലവേറിയ നാലാമത്തെ സൈനിങ് നടത്തിയിരിക്കുന്നത് ലിവർപൂൾ ആണ്. സാദിയോ മാനെ ക്ലബ് വിട്ട പാശ്ചാത്തലത്തിൽ ആണ് ന്യൂനസിനെ ബനഫിക്കയിൽ നിന്നും ലിവർപൂൾ സ്വന്തമാക്കിയത്. താരത്തിൻ്റെ ട്രാൻസ്ഫർ തുക 64.3 മില്യൺ യൂറോ ആയിരുന്നെങ്കിലും ആഡ് ഓൺസും മറ്റും ചേർത്ത് 85 മില്യണോളം ലിവർപൂൾ ചിലവഴിച്ചു.

5. Matthijs de Ligt: Juventus>>Bayern Munchen

ഡയോട് ഉപമെക്കാനോയ്ക്കൊപ്പം സെൻ്റർ ബാക്ക് പൊസിഷനിലേക്ക് യുവൻ്റസിൽ നിന്നും ബയേൺ റഞ്ചിയെടുത്ത താരമാണ് മത്യാസ് ഡിലിറ്റ്. 59.6 മില്യൺ യൂറോയായിരുന്നു താരത്തിൻ്റെ ട്രാൻസ്ഫർ തുക. എന്നിരുന്നാലും ഏകദേശം 80 മില്യണിനടുത്ത് ഈ ട്രാൻസ്ഫറിനായി ബയേൺ ചിലവഴിച്ചു.

6. Alexander Isaak: Real Sociedad>>Newcastle United

പുതിയ മാനേജ്മെൻ്റിന് കീഴിൽ ഒരു പുതുയുഗമാണ് ന്യൂകാസിൽ സ്വപ്നം കാണുന്നത്. അത് സാക്ഷാത്കരിക്കുവാൻ റയൽ സോസിഡാഡിൽ നിന്നും അവർ സ്വന്തമാക്കിയ താരമാണ് അലക്സാണ്ടർ ഇസാക്ക്. 59 മില്യൺ ആയിരുന്നു താരത്തിൻ്റെ ട്രാൻസ്ഫർ തുക. ഏകദേശം 70 മില്യണിനടുത്ത് ഈ ഡീലിൽ ന്യൂകാസിലിനു ചിലവായി.

7. Marc Cucurella: Brighton and Hove Albion>>Chelsea

സമ്മറിൻ്റെ തുടക്കം മുതൽ സിറ്റി സ്വന്തമാക്കുമെന്ന് ഏവരും കരുതിയിരുന്ന താരമാണ് കുക്കുറെല്ല. എന്നാൽ സിറ്റിയെ ഹൈജാക്ക് ചെയ്തുകൊണ്ട് അവസാനനിമിഷം ചെൽസി ഈ റെയ്സിൽ വിജയിക്കുകയായിരുന്നു. 55 മില്യൺ യൂറോ ചെൽസി താരത്തിനായി ചിലവഴിച്ചു. പ്രീമിയർ ലീഗിലെ തന്നെ ക്ലബ് ആയ ബ്രൈറ്റണിൽ നിന്നാണ് ചെൽസി താരത്തെ സ്വന്തമാക്കിയത്.

 

8. Erling Haaland: Borussia Dortmund>>Manchester City

ഈ സമ്മർ ജാലകത്തിൽ ഏവരും ഉറ്റുനോക്കിയിരുന്നത് ഹാലണ്ട് ഏത് ക്ലബിലേക്ക് പോകുമെന്നായിരുന്നു. യൂറോപ്പിലെ പല വമ്പന്മാരും താരത്തിന് പിന്നാലെയുണ്ടായിരുന്നു. എന്നാൽ എല്ലാവരെയും മറികടന്നുകൊണ്ട് സിറ്റി ഹാലണ്ടിനെ സ്വന്തമാക്കുകയായിരുന്നു. ഈ സമ്മറിലെ ഏറ്റവും മികച്ച സൈനിങ് എന്ന് തന്നെ പറയാം. ഇതിനോടകം തന്നെ 2 ഹാട്രിക്കുകൾ സിറ്റിക്കായി അദ്ദേഹം കുറിച്ചു. 51 മില്യൺ ആയിരുന്നു താരത്തിൻ്റെ ട്രാൻസ്ഫർ തുകയെങ്കിലും 60 മില്യണോളം സിറ്റി ഈയൊരു ട്രാൻസ്ഫറിനായി മുടക്കി.

9. Casemiro: Real Madrid>>Manchester United

ഈ സമ്മറിലെ ഏറ്റവും അപ്രതീക്ഷിതമായ ട്രാൻസ്ഫർ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒന്നാണ് കാസെമിറോയുടേത്. മിഡ്ഫീൽഡിലെ പോരായ്മകൾക്ക് ഒരറുതി വരുത്തുവാനാണ് കാസിയെ യുണൈറ്റഡ് വലവീശി പിടിച്ചത്. 51 മില്യൺ യൂറോയായിരുന്നു താരത്തിൻ്റെ ട്രാൻസ്ഫർ തുകയിയെങ്കിലും 70 മില്യണോളം യുണൈറ്റഡ് ചിലവഴിച്ചു.

10. Raheem Sterling: Manchester City>>Chelsea

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് കൂടുമാറി ചെന്ന താരമാണ് സ്റ്റെർലിങ്. സിറ്റിയിൽ സ്ഥിരമായി ആദ്യ ഇലവനിൽ അവസരം ലഭിക്കാതിരുന്ന താരം പുതിയൊരു ഓപ്ഷൻ തിരഞ്ഞെടുക്കുകയായിരുന്നു. 50 മില്യൺ യൂറോയായിരുന്നു താരത്തിൻ്റെ ട്രാൻസ്ഫർ തുക.

ഇത്രയുമാണ് ഈ സമ്മറിലെ ഏറ്റവും വിലപിടിപ്പുള്ള 10 സൈനിങ്ങുകൾ. ഇതോടൊപ്പം മറ്റു മികച്ച സൈനിങ്ങുകളും നടന്നിട്ടുണ്ട്. ലവണ്ടോസ്കി, റാഫിഞ്ഞ, മാനെ, റുടിഗർ, പോഗ്ബ, മരിയ, ലുക്കാക്കു, റിച്ചാർലിസൺ, കൊളിബാലി, മാർട്ടിനെസ്, കൗണ്ടെ, പക്കേറ്റ, ഒബാമയാങ്, ജീസസ്, ഡിബാല തുടങ്ങിയ പറഞ്ഞാലും തീരാത്ത ഒരുപിടി മികച്ച സൈനിങ്ങുകൾ ഇതിനോടകം നടന്നു കഴിഞ്ഞിട്ടുണ്ട്. ഇനി അടുത്ത ജനുവരി ട്രാൻസ്ഫർ വിൻഡോ വരുംവരെ നമുക്ക് കാത്തിരിക്കാം.

മുകളിൽ പരാമർശിച്ചിട്ടുള്ള ട്രാൻസ്ഫർ തുകകളിൽ എന്തെങ്കിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു വായനക്കാരൻ എന്ന നിലയിൽ എല്ലാവരും ക്ഷെമിക്കുക.

Leave a comment

Your email address will not be published. Required fields are marked *