Cricket Cricket-International Top News

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ നായകൻമാരായി സെവാഗും ഗംഭീറും

September 1, 2022

author:

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ നായകൻമാരായി സെവാഗും ഗംഭീറും

വീരേന്ദർ സെവാഗും ഗൗതം ഗംഭീറും ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ നായകൻമാരായി എത്തുന്നു. സെവാഗ് അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് ജയന്റ്‌സിനെ നയിക്കുമ്പോൾ ജിഎംആർ സ്‌പോർട്‌സ്‌ലൈനിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യ ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായാണ് ഗംഭീർ എത്തുന്നത്.

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ (എൽ‌എൽ‌സി) വരാനിരിക്കുന്ന പതിപ്പ് നാല് ടീമുകളുടെ ടൂർണമെന്റാണ്. സീസണിൽ മൊത്തം 16 മത്സരങ്ങളുമാണ് അരങ്ങേറാൻ ഒരുങ്ങുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് എത്തുന്നത്. ആറ് വ്യത്യസ്ത നഗരങ്ങളാണ് രണ്ടാം സീസണിന് ആതിഥേയത്വം വഹിക്കാൻ തയാറെടുക്കുന്നത്.

2022 സെപ്റ്റംബർ 16 മുതൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാവും ലീഗ് ആരംഭിക്കുക. തുടർന്ന് ലഖ്‌നൗ, ന്യൂഡൽഹി, കട്ടക്ക്, ജോധ്പൂർ എന്നിവിടങ്ങളിൽ. പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങൾക്കുള്ള വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല.

Leave a comment