EPL 2022 European Football Foot Ball Top News transfer news

ഒരു വെടിക്ക് രണ്ട് പക്ഷി., ഒബാമെയാങ് ചെൽസിയിലേക്ക്; ഒപ്പം അലോൺസോ ബാർസയിലേക്കും.!

September 1, 2022

author:

ഒരു വെടിക്ക് രണ്ട് പക്ഷി., ഒബാമെയാങ് ചെൽസിയിലേക്ക്; ഒപ്പം അലോൺസോ ബാർസയിലേക്കും.!

ഒരു വെടിക്ക് 2 പക്ഷി. പക്ഷേ 2 പക്ഷികളും പോയത് 2 ദിശയിലേക്കെന്ന് മാത്രം. ഒറ്റ ഡീലിൽ തന്നെ ഒബാമയങ്ങിനെ ചെൽസി സ്വന്തമാക്കിയപ്പോൾ അലോൺസോയെ ബാർസയും സ്വന്തമാക്കി. അക്ഷരാർത്ഥത്തിൽ ഇതൊരു സ്വാപ്ഡീൽ ആണെങ്കിലും അലോൺസോക്ക് പുറമെ 14 മില്യൺ യൂറോ കൂടി ചെൽസി ബാർസക്ക് നൽകുന്നത് ആണ് കരാർ. ഡെസ്റ്റ് എസി മിലാനിലേക്ക് പോയി അധികം വൈകാതെ തന്നെ മറ്റൊരു വിങ് ബാക്ക് താരത്തെ ടീമിലെത്തിക്കാൻ ബാർസക്കായി. അതോടൊപ്പം ഒരു നമ്പർ 9 സ്ട്രൈക്കർ ഇല്ല എന്നുള്ളൊരു കുറവ് ഒബാമമെയങ്ങിലൂടെ നികത്തുവാൻ ചെൽസിക്കും കഴിഞ്ഞു.

ഈയൊരു ഡീലിലൂടെ 14 മില്യൺ യൂറോ ആണ് ബാർസക്ക് നേടുവാൻ കഴിഞ്ഞത്. അതോടൊപ്പം മികച്ചൊരു വിങ് ബാക്കിനെയും. ഇന്ന് വൈകിട്ട് ഒബ മെഡിക്കൽ പൂർത്തിയാക്കുവാനായി ലണ്ടനിൽ എത്തും. 2 വർഷത്തെ ഡീലിനൊപ്പം താൽപര്യമെങ്കിൽ ഒരു വർഷം കൂടി എന്ന രീതിയിൽ ആണ് കരാർ.

അലോൺസോ നിലവിൽ സ്പെയിനിൽ തന്നെയുണ്ട്. താരം മെഡിക്കൽ പൂർത്തീകരിക്കുവാൻ ഒരുങ്ങുകയാണ്. 3 വർഷത്തെ കരാർ ആണ് ബാർസയുമായി താരം സൈൻ ചെയ്തിരിക്കുന്നത്. എന്തായാലും ഇരുവർക്കും തങ്ങളുടെ പുതിയ ക്ലബ്ബിൽ മികവ് പുറത്തെടുക്കാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment