EPL 2022 European Football Foot Ball Top News transfer news

ബാഴ്സയിൽ നിന്ന് ഡെസ്റ്റിനെ റാഞ്ചി എസി മിലാൻ; ആർതർ ലിവർപൂളിലേക്ക്.

September 1, 2022

author:

ബാഴ്സയിൽ നിന്ന് ഡെസ്റ്റിനെ റാഞ്ചി എസി മിലാൻ; ആർതർ ലിവർപൂളിലേക്ക്.

ബാഴ്സലോണയുടെ റൈറ്റ്ബാക്ക് താരമായ സെർജിനോ ഡെസ്റ്റ് എസി മിലാനിലേക്ക്. മിലാനും ബാർസയും തമ്മിൽ ധാരണയിൽ എത്തി. താരം ഇപ്പൊൾ ഇറ്റലിയിൽ എത്തിയിട്ടുണ്ട്. മെഡിക്കൽ ടെസ്റ്റിന് ശേഷം മിലാനുമായി താരം കോൺട്രാക്ട് സൈൻ ചെയ്യും. ഒരു വർഷത്തെ ലോണിനോടൊപ്പം 4 വർഷത്തെ 20 മില്യൺ യൂറോയുടെ ബയ് ഓപ്ഷൻ കൂടി ഉൾപെടുത്തുന്നതാണ് ഡീൽ. വരും മണിക്കൂറിൽ താരത്തെ മിലാൻ കാണികൾക്ക് മുന്നിൽ അവതരിപ്പിക്കും.

ഒരു മിഡ്ഫീൽഡർക്ക് വേണ്ടിയുള്ള അന്വേഷണം ആർതർ മെലോയിൽ ചെന്ന് അവസാനിപ്പിച്ച് ലിവർപൂൾ. യുവെൻ്റസിൽ നിന്നും ലോണിലാണ് താരത്തെ ലിവർപൂൾ ടീമിലെത്തിക്കുന്നത്. യുവെൻ്റസിൽ അവസരങ്ങൾ തീർത്തും കുറവായിരുന്ന ആർതർ ലിവർപൂളിലേക്ക് എത്തുന്നത് തൻ്റെ പ്രതിഭാശേഷി പുറത്തുകാണിക്കുവാൻ ആയിരിക്കും. ഇന്ന് തന്നെ താരത്തിൻ്റെ മെഡിക്കൽ ഉണ്ടായിരിക്കും. താരത്തെ സ്ഥിരപ്പെടുത്തുവാൻ ഉള്ള ഓപ്ഷൻ ഡീലിൽ ഉൾപ്പെടുത്തിയിട്ടില്ല.

Leave a comment