European Football Foot Ball Top News

ജര്‍മ്മന്‍ കപ്പില്‍ എതിരില്ലാത്ത അഞ്ച് ഗോള്‍ വിജയുമായി മ്യൂണിക്ക്

September 1, 2022

ജര്‍മ്മന്‍ കപ്പില്‍ എതിരില്ലാത്ത അഞ്ച് ഗോള്‍ വിജയുമായി മ്യൂണിക്ക്

ഏറെ മാറ്റങ്ങൾ വരുത്തിയ ബയേൺ മ്യൂണിക്ക് ടീം ബുധനാഴ്ച മൂന്നാം നിര വിക്ടോറിയ കൊളോണിനെ 5-0ന് മറികടന്ന് ജർമ്മൻ കപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് കടന്നു.വാരാന്ത്യത്തിൽ ബൊറൂസിയ മൊൺചെൻഗ്ലാഡ്ബാച്ചിനെതിരെ സമനില വഴങ്ങിയ ടീമിൽ കോച്ച് ജൂലിയൻ നാഗെൽസ്മാൻ ഏഴ് മാറ്റങ്ങൾ വരുത്തിയിരുന്നു.

Viktoria Köln vs. Bayern Munich - Football Match Report - September 1, 2022  - ESPN

35-ാം മിനിറ്റിൽ ആതിഥേയരുടെ ആവേശകരമായ പ്രകടനത്തിനിടയിലും പുതിയ സൈനിംഗ് ആയ റയാൻ ഗ്രാവൻബെർച്ച് നേടിയ ഗോളിലൂടെ ബയേണ്‍ ലീഡ് നേടി.ആദ്യ പകുതി തീരാന്‍ ഇരിക്കെ മത്തിസ് ടൈല്‍ ലീഡ് ഇരട്ടിയാക്കി ബയേണിനെ കൂടുതല്‍ ശക്തമായ നിലയിലേക്ക് എത്തിച്ചു.രണ്ടാം പകുതിയില്‍ സാഡിയോ മാനെ,പകരക്കാരനായി ഇറങ്ങിയ ജമാൽ മുസിയാല,ലിയോൺ ഗൊറെറ്റ്‌സ്‌ക,എന്നിവരുടെ ഗോളുകള്‍ കൂടി വലയിലേക്ക് കയറിയതോടെ വളരെ ആധിപത്യത്തോടെ ഉള്ള ഒരു വിജയം ബയേണ്‍ സ്വന്തമാക്കി.രണ്ടാം നിര ടീമിന്റെ അവസരോചിതമായ പ്രകടനം ,മാനേജര്‍ നാഗല്‍സ്മാനെ കൂടുതല്‍ സന്തോഷത്തില്‍ ആഴ്ത്തുന്നു.

Leave a comment