EPL 2022 European Football Foot Ball Top News

അഞ്ചില്‍ അഞ്ചും നേടാന്‍ ആഴ്സണല്‍

August 31, 2022

അഞ്ചില്‍ അഞ്ചും നേടാന്‍ ആഴ്സണല്‍

ബുധനാഴ്ച രാത്രി ആസ്റ്റൺ വില്ലയെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ 2022-23 കാമ്പെയ്‌നില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം എന്ന ലക്ഷ്യത്തിലേക്ക് ഉറ്റുനോക്കി കൊണ്ടിരിക്കുകയാണ് ആഴ്സണല്‍.നാല് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഗണ്ണേഴ്‌സ് ഒന്നാം സ്ഥാനത് ഇരിക്കുമ്പോള്‍ ആദ്യ നാല് ഗെയിമുകളിൽ നിന്ന് മൂന്ന് പോയിന്റ് മാത്രം നേടിയ വില്ല പട്ടികയിൽ 15-ാം സ്ഥാനത്താണ്.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടു മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

ശനിയാഴ്ച ഫുൾഹാമിനെതിരെ പല രീതിയിലും പരീക്ഷിക്കപ്പെട്ടു എങ്കിലും 2-1 നു വിജയം നേടിയെടുക്കാന്‍ ആഴ്സണലിന് കഴിഞ്ഞു.പ്രീമിയര്‍ ലീഗില്‍ നിലവിലെ ടോപ്‌ 6 ടീമുകളെ ഇതുവരെ നേരിടാത്ത ആഴ്സണല്‍ ഈ വാരാന്ത്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കാന്‍ ഒരുങ്ങുകയാണ്.അതിനാല്‍ ദുര്‍ബലര്‍ ആയ ആസ്റ്റണ്‍ വില്ലയെ വലിയൊരു ഗോള്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്  ആര്‍റെറ്റയുടെ ലക്ഷ്യം.കഴിഞ്ഞ  രണ്ടു മത്സരങ്ങളില്‍ യുണൈറ്റഡ് മികച്ച ഫോം കാഴ്ചവെക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.ആഴ്സണല്‍ പറക്കുകയാണെങ്കില്‍ വില്ല സ്ഥിരതക്ക് വേണ്ടി പാടുപ്പെടുകയാണ്.നാല് മത്സരത്തില്‍ മൂന്നു തോല്‍വിയാണ് വില്ല വഴങ്ങിയിട്ടുള്ളത്..ഈ വഴി പോയാല്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ മാനേജര്‍ കാരിയര്‍ വരെ അവതാളത്തില്‍ ആയേക്കും.

Leave a comment