EPL 2022 European Football Foot Ball Top News

ചെല്‍സിയെ പൂട്ടാന്‍ ഒരുങ്ങി സതാംട്ടന്‍

August 30, 2022

ചെല്‍സിയെ പൂട്ടാന്‍ ഒരുങ്ങി സതാംട്ടന്‍

സതാംപ്ടണുമായി ചെൽസി അവരുടെ അഞ്ചാമത്തെ  പ്രീമിയർ ലീഗ് മത്സരത്തിനു വേണ്ടി തയ്യാറെടുക്കുന്നു.വാരാന്ത്യത്തിൽ ലെസ്റ്റർ സിറ്റിക്കെതിരായ വിജയത്തിന്റെ പിൻബലത്തിൽ ചെൽസി ആറാം സ്ഥാനത്ത് ഇരിക്കുമ്പോൾ, 13-ാം സ്ഥാനത്തുള്ള സതാംപ്ടണ്‍ കഴിഞ്ഞ മത്സരത്തില്‍ യുണൈറ്റഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെത്തിരുന്നു.

Southampton vs Chelsea FC: Kick-off time, prediction, TV, live stream, team news, h2h results - preview today

കഴിഞ്ഞ മത്സരത്തില്‍ ലെസ്റ്ററിനെതിരെ വിജയം നേടി എങ്കിലും താരങ്ങളുടെ പ്രകടനത്തില്‍ ടുഷലല്‍ തീരെ തൃപ്തന്‍ അല്ല.താരങ്ങള്‍ വികാരങ്ങള്‍ക്ക് അടിമപ്പെടരുത് എന്ന് താക്കീത് നല്‍കിയ അദ്ദേഹം കോണര്‍ ഗാലഗറിനെ രൂക്ഷമായി വിമര്‍ശിച്ചു.ക്ലബ് മനെജ്മെന്റിനോട് ടീമിനെ ഇനിയും മെച്ചപ്പെടുത്തണം എന്ന് ടുഷല്‍  ഈ അടുത്ത് ആവശ്യപ്പെട്ടിരുന്നു. സസ്‌പെൻഷനിൽ നിന്ന് കാലിഡൗ കൗലിബാലി മടങ്ങിയെത്തുന്നത്‌ ടുഷലിന്  ആശ്വാസം നല്‍കുന്നു.മാർക്ക് കുക്കുറെല്ലയ്ക്ക് വിശ്രമം അനുവദിച്ച് ബെൻ ചിൽവെല്ലിനെ ലെഫ്റ്റ് വിങ്-ബാക്കിൽ ഇന്ന് കളിപ്പിക്കും എന്നാന്‍ അറിയാന്‍ കഴിഞ്ഞത്.ഇന്ത്യന്‍ സമയം പന്ത്രണ്ടേക്കാലിനു സെന്റ്‌ മേരീസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.

 

Leave a comment