EPL 2022 European Football Foot Ball Top News

ഒടുവില്‍ വിജയം രാജകീയമായി തന്നെ നേടി ലിവര്‍പൂള്‍

August 27, 2022

ഒടുവില്‍ വിജയം രാജകീയമായി തന്നെ നേടി ലിവര്‍പൂള്‍

ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ബോൺമൗത്തിനെ 9-0ന് തോൽപിച്ച ലിവർപൂൾ ഈ സീസണിലെ പ്രീമിയർ ലീഗിലെ ആദ്യ വിജയം വലിയ ആഘോഷമാക്കി മാറ്റിയിരിക്കുന്നു. ഫുൾഹാമിനും ക്രിസ്റ്റൽ പാലസിനുമെതിരെ സമനിലയും  ശേഷം തിങ്കളാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 1-0 തോൽവി വഴങ്ങിയതിന് ശേഷം വലിയ സമ്മര്‍ദത്തില്‍ ആയിരുന്നു ലിവര്‍പൂള്‍ ഇന്ന് കളിക്കാന്‍ ഇറങ്ങിയത്.യുണൈറ്റഡിനോട് തോറ്റ ടീമിൽ നിന്ന് ക്ലോപ്പ് ഒരു മാറ്റം വരുത്തി, മധ്യനിരയിൽ ജെയിംസ് മിൽനറെ മാറ്റി ഫാബിഞ്ഞോയെ ഇറക്കി.

Liverpool equal biggest Premier League win record against Bournemouth -  latest reaction

മൂന്നാം മിനുട്ടില്‍ ലൂയിസ് ഡയാസ് ആണ് ലിവര്‍പൂളിന്റെ ആദ്യത്തെ ഗോള്‍ നേടിയത്.പിന്നീട്  ഹാർവി എലിയട്ട്,ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്,വിർജിൽ വാൻ ഡൈക്ക്,ഫാബിയോ കാർവാലോ,ഫിര്‍മീഞ്ഞോ എന്നിവരും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.ലാറ്റിന്‍ അമേരിക്കന്‍ താരങ്ങളായ റോബര്‍ട്ട് ഫിര്‍മീഞ്ഞോയും ലൂയിസ് ഡയാസും ഇരട്ട ഗോള്‍ നേടി.വിജയത്തോടെ ലിവര്‍പൂള്‍ പതിനാറില്‍ നിന്നും അഞ്ചാം സ്ഥാനത്തേക്ക് ഉള്ള  കുതിപ്പ് നടത്തിയിരിക്കുന്നു.

 

 

Leave a comment