EPL 2022 European Football Foot Ball Top News

ചെല്‍സി – ലെസ്റ്റര്‍ നാടകത്തിനു അന്ത്യം ; ഫൊഫാന ഡീല്‍ ഉറപ്പിച്ച് ഇരു ടീമുകളും

August 27, 2022

ചെല്‍സി – ലെസ്റ്റര്‍ നാടകത്തിനു അന്ത്യം ; ഫൊഫാന ഡീല്‍ ഉറപ്പിച്ച് ഇരു ടീമുകളും

ഡിഫൻഡർ വെസ്‌ലി ഫൊഫാനയ്‌ക്കായി ലെസ്റ്ററുമായി ചെൽസി വാക്കാൽ കരാർ അംഗീകരിച്ചതായി ഏറ്റവും പുതിയ വാര്‍ത്ത‍.ട്രാൻസ്ഫർ ഫീസായി 70 മില്യൺ പൗണ്ടും ആഡ്-ഓണുകളും ഉള്‍പ്പടെ ചെല്‍സി നല്‍കിയ ഓഫര്‍ ലെസ്റ്റര്‍ സ്വീകരിച്ചിരിക്കുന്നു.ഇന്ന് ചെല്‍സി ലെസ്റ്ററര്‍ മത്സരത്തിന് തന്നെ ഡീല്‍ ഉറപ്പിച്ചത് വളരെ യാധൃശ്ചികം ആയ കാര്യം ആണ്.ഇന്നത്തെ മത്സരത്തില്‍ ഫോഫാന ലെസ്റ്ററില്‍ കളിച്ചേക്കില്ല.

Gary Lineker labels Wesley Fofana Chelsea transfer 'unfair' as Todd Boehly  reaches agreement - football.london

ഫൊഫാനയും ചെൽസിയും തമ്മിലുള്ള സ്വകാര്യ വ്യവസ്ഥകൾ വേഗത്തിൽ അംഗീകരിക്കപ്പെടുമെന്നും പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെന്നും പ്രതീക്ഷിക്കുന്നു.ഫൊഫാന ബ്ലൂസിലേക്ക് മാറാൻ കഴിഞ്ഞ ആഴ്ച്ച ക്ലബ് മാനേജ്മെന്റിനെ അറിയിച്ചു കഴിഞ്ഞിരുന്നു.അതിനു ശേഷം താരം ക്ലബ്ബിന്റെ ജൂണിയര്‍ ടീമിന്‍റെ ഒപ്പം ആണ്  പരിശീലനം നടത്തിയത്.2020 ഒക്ടോബർ 2-ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലെസ്റ്റർ സിറ്റിയിൽ അഞ്ചു വര്‍ഷത്തെ കരാറില്‍ ആണ് ഫൊഫാന ഒപ്പിട്ടത്.ആ സീസണില്‍ തന്നെ ലെസ്റ്റർ സിറ്റിയുടെ യംഗ് പ്ലെയർ ഓഫ് ദി സീസൺ അവാർഡ് ഫൊഫാന നേടുകയും ചെയ്തു.

Leave a comment