European Football Foot Ball Top News

ഈ സീസണിലും തങ്ങളുടെ ജൈത്രയാത്ര തുടരാന്‍ എസി മിലാന്‍

August 27, 2022

ഈ സീസണിലും തങ്ങളുടെ ജൈത്രയാത്ര തുടരാന്‍ എസി മിലാന്‍

കഴിഞ്ഞ വാരാന്ത്യത്തിൽ അവരുടെ ആദ്യ എവേ മത്സരത്തിൽ അറ്റ്‌ലാന്‍റ്റക്കെതിരെ     ഒരു പോയിന്റ് നേടിയ ശേഷം, എസി മിലാൻ ഇന്നത്തെ മത്സരത്തില്‍ എതിരാളിയായ ബോലോഗ്നയെ  സാൻ സിറോയിലേക്ക് ക്ഷണിക്കുന്നു.ഉഡിനീസിനെതിരെ ആദ്യ മത്സരത്തില്‍ ജയം നേടിയ എസി മിലാന്‍ നിലവില്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.ബോലോഗ്ന ഒരു പോയിന്‍റ് മാത്രം നേടി പതിമൂന്നാം സ്ഥാനത്തും തുടരുന്നു.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടേക്കാലിന് ആണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.

സ്റ്റീവന്‍ പിയോളിക്ക് കീഴില്‍ സീരി എ കിരീടം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പില്‍ ആണ് എസി മിലാന്‍.എന്നാല്‍ ഇത്തവണ തങ്ങളുടെ വഴിക്ക് പല  തടസ്സങ്ങളും ഉണ്ട് എന്ന് അവര്‍ മനസ്സിലാക്കേണ്ടത് ഉണ്ട്.ഫോമിലേക്ക് തിരിച്ചെത്തിയ റോമ,യുവന്‍റ്റസ് ചിര വൈരികള്‍ ആയ ഇന്‍റര്‍ മിലാന്‍ കൂടാതെ കരുത്തര്‍  ലാസിയോ,അറ്റലാന്‍റ്റ എന്നിവര്‍ക്കെല്ലാം ടൈറ്റില്‍ നേടാനുള്ള സാധ്യത നിലവില്‍ ഉണ്ട്,അതിനാല്‍ ദുര്‍ബലര്‍ ആയ ബോലോഗ്നയേ അടിച്ചമര്‍ത്തി മൂന്നു പോയിന്റ് നേടി തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് മിലാന്റെ ലക്ഷ്യം.

Leave a comment