EPL 2022 European Football Foot Ball Top News

തുടര്‍ച്ചയായ സമനിലകള്‍ക്ക് അന്ത്യം കുറിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി

August 27, 2022

തുടര്‍ച്ചയായ സമനിലകള്‍ക്ക് അന്ത്യം കുറിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് ക്രിസ്റ്റൽ പാലസിനെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ലീഗ് പട്ടികയില്‍ ഒന്നാമത് എത്താനുള്ള അവസരം സിറ്റിക്ക് ഉണ്ട്.കഴിഞ്ഞ വാരാന്ത്യത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തില്‍ മൂന്ന് ഗോളിന്‍റെ സമനിലയായിരുന്നു ഫലം.അതേ  സമയം ക്രിസ്റ്റല്‍ പാലസ് നാല് പോയിന്‍റോടെ ലീഗ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Crystal Palace vs Man City: Prediction, kick off time, TV, live stream,  team news, h2h results - preview today | Evening Standard

3-3 എന്ന സ്കോറിന് സമനിലയില്‍ തന്നെ  ആണ് സിറ്റി  ബഴ്സക്കെതിരെ നടന്ന മത്സരത്തിലും  കളി അവസാനിപ്പിച്ചത്.കൂടാതെ താരതമ്യേനെ ദുര്‍ബലര്‍ ആയ ന്യൂ കാസില്‍ സിറ്റിയെ പല വട്ടം പരീക്ഷിച്ചിരുന്നു.ഇത് എന്തായാലും പെപ്പിനെ അലട്ടുന്നുണ്ടാകും.ഇനി വരാനിരിക്കുന്ന മിഡ് ടേബിള്‍ ടീമുകളുമായുള്ള മത്സരം കടുത്തത്‌ ആയിരിക്കും എന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്.ഇന്നത്തെ മത്സരം ജയിക്കാന്‍ കഴിഞ്ഞാല്‍ ഒന്‍പതു പോയിന്‍റ് ഉള്ള ആഴ്സണലിനെ മറികടക്കാന്‍ സിറ്റിക്ക് കഴിഞ്ഞേക്കും.

Leave a comment