Cricket Cricket-International Top News

പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ ഡേവിഡ് ഹെംപ് തന്റെ കരാർ നീട്ടേണ്ടതില്ലെന്ന് തീരുമാനം

August 24, 2022

author:

പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ ഡേവിഡ് ഹെംപ് തന്റെ കരാർ നീട്ടേണ്ടതില്ലെന്ന് തീരുമാനം

വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഡേവിഡ് ഹെംപ് തന്റെ കരാർ നീട്ടേണ്ടതില്ലെന്ന തീരുമാനം സ്ഥിരീകരിച്ച് പാകിസ്ഥാൻ. മുൻ ബെർമുഡ ക്രിക്കറ്റ് താരം 2020 ഒക്ടോബറിലാണ് ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. കരാർ ഈ ഒക്ടോബറിൽ അവസാനിക്കാനിരിക്കെയാണ് കരാർ നീട്ടേണ്ടതില്ലെന്ന തീരുമാനവും പുറത്തുവരുന്നത്.

നവംബറിൽ നടക്കുന്ന അയർലൻഡ് വനിതാ പര്യടനത്തിന് മുന്നോടിയായി പാകിസ്ഥാൻ വനിതാ ടീമിനായി പുതിയ ഹെഡ് കോച്ചിനെ തേടേണ്ടിവരും. 2022-ൽ ന്യൂസിലാൻഡിൽ നടന്ന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ വിജയം ഉൾപ്പെടെ, ഹെംപിന്റെ കീഴിൽ പാകിസ്ഥാൻ പ്രചോദനാത്മകമായ ചില വിജയങ്ങൾ നേടിയിരുന്നു.

അതേ ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആറ് റൺസിന് പരാജയപ്പെട്ടാണ് പാകിസ്ഥാൻ വനിതകൾ അന്നു മടങ്ങിയത്. അതേസമയം കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാത്തതിന്റെ ബുദ്ധിമുട്ടുകൾ കാരണമാണ് ചുമതലയിൽ നിന്നും ഒഴിയേണ്ടി വരുന്നതെന്ന് ഡേവിഡ് ഹെംപ് പറഞ്ഞു.

Leave a comment