European Football Foot Ball Top News

റയല്‍ സോസിദാദിനെതിരായ പ്രകടനത്തോടെ ബാല്‍ഡേ സാവിയുടെ കണ്ണ് തുറപ്പിച്ചു

August 24, 2022

റയല്‍ സോസിദാദിനെതിരായ പ്രകടനത്തോടെ ബാല്‍ഡേ സാവിയുടെ കണ്ണ് തുറപ്പിച്ചു

മുണ്ടോ ഡിപോർട്ടീവോ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ റയല്‍ സോസിദാദിനെതിരെ നടന്ന മത്സരത്തില്‍ നടത്തിയ പ്രകടനത്തോടെ അലജാൻഡ്രോ ബാൾഡെ ഡ്രസ്സിംഗ് റൂമിൽ മുതിർന്ന കളിക്കാരുടെ ബഹുമാനം നേടി കഴിഞ്ഞിരിക്കുന്നു.18-കാരൻ നല്‍കിയ പാസില്‍ ആണ് ലെവന്‍ഡോസ്ക്കി ഗോള്‍ നേടിയത്.ജോര്‍ഡി ആല്‍ബക്ക് ശേഷം ബാഴ്സയുടെ ലെഫ്റ്റ് വിംഗ് ബാക്ക് പൊസിഷനില്‍ കളിപ്പിക്കാന്‍ സാവി അലോണ്‍സോയേ ചെല്‍സിയില്‍ നിന്ന് കൊണ്ടുവരാന്‍ ഇരിക്കെയാണ്  ബാല്‍ഡേയുടെ ഈ  പ്രകടനം.

ഇനി താരത്തിനെ  സാവി  അടുത്ത ടീം സ്ക്വാഡ് നിര്‍മിക്കുമ്പോള്‍  ഒരവസരം നല്‍കാനുള്ള സാധ്യത ഇതോടെ  വളരെ അധികം വര്‍ധിച്ചിരിക്കുന്നു.യുവ താരങ്ങളില്‍ വേണ്ടത്ര വിശ്വാസം സാവി നല്‍കുന്നില്ല എന്നും ഇത് ബാഴ്സയുടെ മൂല്യങ്ങൾക്ക് എതിരാണ് എന്നും ആരാധകര്‍ കരുതുന്നു.പെഡ്രി,ഗാവി,ഫ്രെങ്കി എന്നിവര്‍ ഉള്ളപ്പോള്‍ ടീമിലേക്ക് ബെര്‍ണാര്‍ഡോ സില്‍വയെ   കൊണ്ടുവരാനുള്ള   സാവിയുടെ നീക്കത്തിനും  ബാഴ്സ ആരാധകരില്‍ നിന്ന് വളരെ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

 

 

Leave a comment