EPL 2022 European Football Foot Ball Top News

വെസ്റ്റ് ഹാം യുണൈറ്റഡ് ചെൽസിയിൽ നിന്ന് എമേഴ്‌സൺ പാൽമിയേരിയെ സൈൻ ചെയ്തതായി പ്രഖ്യാപ്പിച്ചു

August 24, 2022

വെസ്റ്റ് ഹാം യുണൈറ്റഡ് ചെൽസിയിൽ നിന്ന് എമേഴ്‌സൺ പാൽമിയേരിയെ സൈൻ ചെയ്തതായി പ്രഖ്യാപ്പിച്ചു

വെസ്റ്റ് ഹാം യുണൈറ്റഡ് 2026 ജൂൺ വരെ നാല് വർഷത്തെ കരാറിൽ ചെൽസിയിൽ നിന്ന് ലെഫ്റ്റ് ബാക്ക് എമേഴ്‌സൺ പാൽമിയേരിയുടെ  സൈനിംഗ് പൂർത്തിയാക്കി.28 കാരനായ ഇറ്റലി ഇന്റർനാഷണല്‍ താരത്തിനു വേണ്ടി ആഡ് ഓണുകള്‍ കൂട്ടാതെ 13 മില്യണ്‍ യൂറോ ആണ് നല്‍കിയത്.ഈ സമ്മറില്‍ വെസ്റ്റ് ഹാമിന്‍റെ ഏഴാമത്തെ സൈനിംഗ് ആണ് താരം.

West Ham announce Emerson Palmieri signing from Chelsea

2020-21 കാമ്പെയ്‌നിൽ എട്ട് തവണ മാത്രം കളിച്ച താരത്തിനെ പിറ്റത്തെ സീസണില്‍ ചെല്‍സി ലിയോണിലേക്ക് ലോണില്‍ അയച്ചു.ലെഫ്റ്റ് ബാക്കായോ ലെഫ്റ്റ് വിങ് ബാക്കായോ കളിക്കാൻ കഴിയുന്ന എമേഴ്‌സൺ ശനിയാഴ്ച ആസ്റ്റൺ വില്ലക്കെതിരെ നടക്കുന്ന  നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തില്‍ അരഞ്ഞേറ്റം കുറിക്കും എന്നാണ് റിപ്പോര്‍ട്ട്.ട്രാന്‍സ്ഫര്‍ ജാലകം അടക്കാന്‍ ഇരിക്കെ ക്ലബ്ബ് ബ്രൂഗ് മിഡ്ഫീൽഡർ ഹാൻസ് വനാകെന്‍റെ സൈനിംഗ് പൂര്‍ത്തിയാക്കുന്നതിനുള്ള തിടുക്കത്തില്‍ ആണ് വെസ്റ്റ് ഹാം.

Leave a comment