European Football Foot Ball Top News

യുവന്‍റ്റസിന് സമനില ; തുടര്‍ച്ചയായ രണ്ടാം വിജയം കരസ്ഥമാക്കി എഎസ് റോമ

August 23, 2022

യുവന്‍റ്റസിന് സമനില ; തുടര്‍ച്ചയായ രണ്ടാം വിജയം കരസ്ഥമാക്കി എഎസ് റോമ

തിങ്കളാഴ്ച നടന്ന സീസണിലെ രണ്ടാം സീരി എ മത്സരത്തിൽ യുവന്റസ് സാംപ്‌ഡോറിയയിൽ 0-0 ന് സമനിലയിൽ പിരിഞ്ഞു.ഏഴാം മിനിറ്റിൽ സാംപ്‌ഡോറിയക്ക് വേണ്ടി ഗോള്‍ നേടാനുള്ള ഏക ശ്രമം ഫ്രഞ്ച് താരം ലെറിസിന് ലഭിച്ചിരുന്നു.അദ്ധേഹത്തിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു.അതുപോലെ 15-ാം മിനിറ്റിൽ യുവാൻ ക്വഡ്രാഡോയും മികച്ച ഒരവസരം പാഴാക്കിയത് യുവേക്ക് വിനയായി.സാംപ്‌ഡോറിയ സീസണിലെ അവരുടെ ആദ്യ പോയിന്റ് ആണ് നേടിയത്.ആദ്യ മത്സരത്തില്‍ സസുവോളോയേ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തിയ യുവന്‍റ്റസ് പോയിന്റ്‌ പട്ടികയില്‍ നാലു പോയിന്‍റോടെ നാലാം സ്ഥാനത് ആണ്.

 

സീരി എയിലെ മറ്റൊരു മത്സരത്തില്‍ എ എസ് റോമ തങ്ങളുടെ രണ്ടാമത്തെ തുടര്‍ച്ചയായ ലീഗ് വിജയം കരസ്ഥമാക്കി.ക്രെമോനീസിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് അവര്‍ പരാജയപ്പെടുത്തിയത്.65 ആം മിനുട്ടില്‍ ക്രിസ് സ്മാളിംഗ് ആണ് ഗോള്‍ നേടിയത്.വിജയത്തോടെ ലീഗില്‍ മൂന്നാം സ്ഥാനത്താണ് റോമ.

Leave a comment