European Football Foot Ball Top News

തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് എസി മിലാന്‍ ;എതിരാളികള്‍ അറ്റ്‌ലാന്റ്റ

August 21, 2022

തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് എസി മിലാന്‍ ;എതിരാളികള്‍ അറ്റ്‌ലാന്റ്റ

പുതിയ സീരി എ സീസണിലേക്കുള്ള വിജയകരമായ തുടക്കത്തിനു ശേഷം അറ്റലാന്റ ബിസിയും എസി മിലാനും ഇന്ന്  ഏറ്റുമുട്ടുന്നു.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടേക്കാലിനു ആണ് മത്സരം നടക്കാന്‍ പോകുന്നത്.സാംപ്‌ഡോറിയയ്‌ക്കെതിരെ അറ്റലാന്റ എതിരില്ലാത്ത രണ്ടു ഗോളിന് വിജയം നേടി എങ്കില്‍ സാൻ സിറോയിൽ ഉഡിനീസിനെ 4-2 ന് തോൽപ്പിച്ച് കൊണ്ട്  ചാമ്പ്യന്മാർ തങ്ങളുടെ സീരി എ കിരീടം പ്രതിരോധിക്കാന്‍ തുടങ്ങി.

Atalanta vs AC Milan prediction, preview, team news and more | Serie A  2022-23

കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ തുടർച്ചയായ ആറ് വിജയങ്ങൾ നേടിയ ശേഷം, ബദ്ധവൈരികളായ ഇന്ററിന്‍റെ കൈയ്യില്‍ നിന്നും സീരി എ കിരീടം നേടിയ എസി മിലാന്‍ ഇത്തവണയും ശക്തമായ ടീമിനെ മുന്‍ നിര്‍ത്തിയാണ് വരുന്നത്.അവര്‍  കിരീടം നിലനിര്‍ത്താന്‍ ഉള്ള സാധ്യതയും ശക്തമാണ്.പിയോളി  അതിന് പറ്റിയ മാനേജര്‍ ആണെന്ന് ക്ലബ് മാനെജ്മെന്റ് ഉറച്ചു വിശ്വസിക്കുന്നു.ഇതിനു മുന്നേ 2006 ല്‍ കാര്‍ലോ അന്‍സലോട്ടിയുടെ കീഴില്‍ ആണ് ഇത്രക്ക് ശക്തര്‍ ആയ എസി മിലാന്‍ ടീമിനെ കാണാന്‍ കഴിഞ്ഞിട്ടുള്ളത്.കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ട്ടപ്പെടുത്തിയ അറ്റ്‌ലാന്റ്റ ഇത്തവണ അത് നേടുന്നതിന് വേണ്ടിയുള്ള ലക്ഷ്യത്തില്‍ ആണ് ഇറങ്ങുന്നത്.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ മിലാനെ മലര്‍ത്തിയടിക്കാന്‍ കഴിഞ്ഞാല്‍ വരാനിരിക്കുന്ന സീസണില്‍ അത് അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുത് ആയിരിക്കും.

Leave a comment