European Football Foot Ball Top News

ചെല്‍സിക്ക് എതിരാളി ലീഡ്സ് യുണൈറ്റഡ്

August 21, 2022

ചെല്‍സിക്ക് എതിരാളി ലീഡ്സ് യുണൈറ്റഡ്

ലീഡ്‌സ് യുണൈറ്റഡും ചെൽസിയും ഞായറാഴ്ച ഉച്ചതിരിഞ്ഞ് വൈകീട്ട് ആറര  മണിക്ക് പരസ്പരം ഏറ്റുമുട്ടും.ലീഡ്സ് ഹോം ഗ്രൗണ്ടായ എല്ലാൻഡ് റോഡിൽ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.ഇരു ടീമുകളും ഓരോ സമനിലയും ജയവുമായി ലീഗ് പട്ടികയില്‍ ഏഴും എട്ടും സ്ഥാനത്ത് തുടരുന്നു.കഴിഞ്ഞ വാരാന്ത്യത്തിൽ ടോട്ടൻഹാം ഹോട്‌സ്പറിനെതിരായ ചെൽസി മാനേജര്‍ ടുഷലിന്റെ പെരുമാറ്റത്തെ വിലയിരുത്തി ഒരു മത്സരത്തില്‍ നിന്ന് ബാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജയം നേടാം ആയിരുന്ന സ്ഥിതിയില്‍ നിന്ന് രണ്ടു പോയിന്റ് നഷ്ട്ടപ്പെടുത്തിയത് ടുഷലിനു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.

Chelsea head coach Thomas Tuchel and Tottenham Hotspur head coach Antonio Conte have a tiff on August 14, 2022.

സ്പർസിനെതിരെ ഹാംസ്ട്രിംഗിന് പരിക്കേറ്റതിനെത്തുടർന്ന് എൻ ഗോലോ കാന്റെ ഏതാനും ആഴ്ചകളോളം വിട്ടുനിൽക്കുമെന്ന വാര്‍ത്ത‍ ചെല്‍സിക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്.കാൽമുട്ട് പ്രശ്‌നത്തിൽ മാറ്റിയോ കൊവാസിച്ചും പിച്ചില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനാല്‍ ചെൽസി മിഡ്ഫീൽഡിൽ റൂബൻ ലോഫ്റ്റസ്-ചീക്കോ കോനർ ഗല്ലഗര്‍ സഖ്യം ഇടം പിടിക്കും.കരുത്തര്‍ ആയ വൂള്‍വ്സിനെതിരെ ജയം നേടി എങ്കിലും സതാംപ്ട്ടനെതിരെ രണ്ടു ഗോള്‍ ലീഡ് നഷ്ട്ടപ്പെടുത്തിയ ലീഡ്സ് ഈ സീസണില്‍ തരകേടില്ലാത്ത പ്രകടനം ആണ് കാഴ്ചവെച്ചിരിക്കുന്നത്.ഇത്തവണ ജെസ്സി മാര്‍ഷ് മാനേജര്‍ ആയിരിക്കുമ്പോള്‍ ലീഗില്‍  തങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരത കൈവരിക്കാന്‍ ആകും എന്ന വിശ്വാസത്തില്‍ ആണ് ലീഡ്സ്.

Leave a comment