European Football Foot Ball Top News

എവര്‍ട്ടന്‍ – നോട്ടിംഗ്ഹാം ഫോറസ്റ് മത്സരം സമനിലയില്‍ കലാശിച്ചു

August 20, 2022

എവര്‍ട്ടന്‍ – നോട്ടിംഗ്ഹാം ഫോറസ്റ് മത്സരം സമനിലയില്‍ കലാശിച്ചു

ശനിയാഴ്ച ഗുഡിസൺ പാർക്കിൽ നോട്ടിംഗ്ഹാം ഫോറസ്റ്റുമായി എവർട്ടണിന് 1-1 സമനില. മത്സരത്തിലെ രണ്ടു ഗോളുകളും അവസാന പത്തു മിനുട്ടില്‍ ആയിരുന്നു പിറന്നത്.കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ  തോല്‍വി മൂലം അതീവ സമ്മര്‍ദ ചൂടില്‍ ആയിരുന്നു എവര്‍ട്ടന്‍ കളിക്കാന്‍ ഇറങ്ങിയത്.തുടര്‍ച്ചയായ മൂന്നാം തോല്‍വി ഒരു പക്ഷേ   ലംപാര്‍ഡിന്റെ മാനേജര്‍ സ്ഥാനം  നഷ്ട്ടപ്പെടുന്ന വരെ എത്തിച്ചേന്നെ കാര്യങ്ങള്‍.

 

എന്നാല്‍ 88 ആം മിനുട്ടില്‍ ഡേമെരായി ഗ്രേ നേടിയ ഗോളാണ് എവര്‍ട്ടന് ജീവന്‍ നല്‍കിയത്.ലീഗിലെ അവരുടെ  ആദ്യത്തെ പോയിന്റ്‌ ആണിത്.കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പ്രോമോറേന്‍ ലഭിച്ച് പ്രീമിയര്‍ ലീഗിലേക്ക് വന്ന നോട്ടിംഗ്ഹാം ഫോറസ്റ്റ്റ് ഇതുവരെ ഭേദപ്പെട്ട പ്രകടനം ആണ് കാഴ്ചവെച്ചിട്ടുള്ളത്.ഒരു ജയം,തോല്‍വി,സമനില എന്നിങ്ങനെ നേടിയ അവര്‍ ലീഗില്‍ പതിനൊന്നാം സ്ഥാനത് ആണ്.81-ാം മിനിറ്റിൽ ബ്രണ്ണൻ ജോൺസൺ ആണ് ഫോറസ്റ്റിനു വേണ്ടി ലീഡ് നേടി കൊടുത്തത്.

 

 

Leave a comment