European Football Foot Ball Top News

സീരി എ യില്‍ ഉഡിനീസിനും ലാസിയോക്കും മത്സരദിനം

August 20, 2022

സീരി എ യില്‍ ഉഡിനീസിനും ലാസിയോക്കും മത്സരദിനം

ശനിയാഴ്ച വൈകുന്നേരം കണ്ടുമുട്ടുമ്പോൾ സീരി എ സീസണില്‍ തങ്ങളുടെ രണ്ടാമത്തെ തുടര്‍ച്ചയായ വിജയത്തിന് വേണ്ടി ടൊറിനോയും ലാസിയോയും ഏറ്റുമുട്ടുന്നു.2022-23 കാമ്പെയ്‌നിലെ ആദ്യ മത്സരത്തിൽ ശ്രദ്ധേയമായ പോരാട്ടത്തില്‍ ലാസിയോ ബോലോഗ്നയേ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.അതേസമയം അവരുടെ ആതിഥേയർ പുതുതായി സീരി എ യിലേക്ക്  പ്രമോട്ടുചെയ്‌ത മോൻസയെ  അതെ സ്കോര്‍ ലൈനില്‍ പരാജയപ്പെടുത്തി.ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് മത്സരം.

Adam Masina celebrates scoring for Udinese on August 13, 2022

സീരി എ യിലെ മറ്റൊരു മത്സരത്തില്‍ ഉഡിനീസ് സലെർനിറ്റാനയേ നേരിടാന്‍ ഒരുങ്ങുന്നു.ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇരു ടീമുകളും പോയിന്റ് പട്ടികയില്‍ പതിനാറും പതിനേഴും സ്ഥാനങ്ങളില്‍ ആണ്.നിലവിലെ ചാമ്പ്യൻമാരായ മിലാനോട് ഉഡിനീസ് 4-2 ന് പരാജയപ്പെട്ടപ്പോൾ, സന്ദര്‍ശകര്‍ റോമക്കെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും എതിരില്ലാത്ത ഒരു ഗോളിന് തോല്‍വി നേരിട്ടു.ഇന്ത്യന്‍ സമയം പത്തു മണിക്ക് ഡാസിയ അരീനയില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.

 

 

Leave a comment

Your email address will not be published. Required fields are marked *