European Football Foot Ball Top News

സെല്‍റ്റവിഗോക്കെതിരെ ലീഗില്‍ രണ്ടാം വാര പോരാട്ടത്തിനു ഒരുങ്ങി റയല്‍ മാഡ്രിഡ്‌

August 20, 2022

സെല്‍റ്റവിഗോക്കെതിരെ ലീഗില്‍ രണ്ടാം വാര പോരാട്ടത്തിനു ഒരുങ്ങി റയല്‍ മാഡ്രിഡ്‌

2022-23 ലാ ലിഗ കാമ്പെയ്‌നിൽ റയൽ മാഡ്രിഡ് സെൽറ്റ വിഗോയേ നേരിടാന്‍ ഒരുങ്ങുന്നു. ശനിയാഴ്ച്ച ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്. സെല്‍ട്ടയുടെ ഹോമായ ബാലായ്ഡോസില്‍ വെച്ചാണ്‌ മത്സരം.ലോസ് ബ്ലാങ്കോസ് കഴിഞ്ഞ തവണ പുതുതായി പ്രമോട്ടുചെയ്‌ത അൽമേരിയയ്‌ക്കെതിരായ 2-1 വിജയത്തോടെ അവരുടെ ടൈറ്റിൽ പ്രതിരോധം ആരംഭിച്ചു കഴിഞ്ഞു.അതേസമയം സെൽറ്റ അവരുടെ സീസൺ ആരംഭിച്ചത് എസ്പാൻയോളിനോട് 2-2 നു  സമനിലയോടെയാണ്.

David Alaba celebrates scoring for Real Madrid on August 14, 2022

അല്‍മേറിയയോട് തുടക്കത്തില്‍ ഗോള്‍ വഴങ്ങുകയും പിന്നീട് രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ നേടുകയും ചെയ്തു കൊണ്ട് വീണ്ടും തിരിച്ചുവരവുകളുടെ തമ്പുരാന്മാര്‍ തങ്ങള്‍ ആണെന്ന് റയല്‍ തെളിയിക്കുകയായിരുന്നു.സമ്മര്‍ദ നിമിഷത്തില്‍  ഡേവിഡ്‌ അലാബ നേടിയ ഫ്രീ കിക്ക് ഗോള്‍ തന്നെ മതി അവരുടെ ടീം എന്ന നിലയില്‍ അവരുടെ ആത്മവിശ്വാസം എത്രതോള്ളം ഉണ്ടെന്നു തെളിയിക്കാന്‍.കാസെമിറോ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറാന്‍ ഒരുങ്ങിരിക്കെ താരം മത്സരത്തിനു ഉണ്ടായേക്കില്ല.അദ്ധേഹത്തിന്റെ റോളില്‍ ഔറേലിയൻ ചൗമേനിയെയോ അല്ലെങ്കില്‍ കമവിങ്കയെയോ ആയിരിക്കും അന്‍സലോട്ടി ഉപയോഗിക്കുക.ഡാനി കാർവാജലും റോഡ്രിഗോയും പരിക്കിനെ തുടർന്ന് ആദ്യ വാരാന്ത്യത്തിൽ കളിച്ചില്ലെങ്കിലും ഈ മത്സരത്തിന് യോഗ്യരാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

Leave a comment