European Football Foot Ball Top News

ബാഴ്സയേ വിമര്‍ശിച്ച് മുന്‍ താരം റിക്കി പുയിഗ്

August 19, 2022

ബാഴ്സയേ വിമര്‍ശിച്ച് മുന്‍ താരം റിക്കി പുയിഗ്

തന്‍റെ മുന്‍ ക്ലബായ ബാഴ്സ പല രീതിയിലും തന്നോട് മോശമായി പെരുമാറി എന്നും ക്ലബ് വിടുന്നതിനെ കുറിച്ച് പല വട്ടം ചിന്തിച്ചതിനു ശേഷമാണ് അമേരിക്കയിലേക്ക് പോയത് എന്നും റിക്കി പുയിഗ്  കൂട്ടി ചേര്‍ത്തു.ക്ലബിന് ഒന്‍പതു വര്‍ഷം കളിച്ച പുയിഗിന് സീനിയര്‍ ടീമില്‍ ഒരു സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതെ പോയത് ആണ് ക്ലബുമായി വേര്‍പിരിയേണ്ടി  വരാന്‍ കാരണം.പെഡ്രി,ഗാവി,നിക്കോ എന്നിവരുടെ വരവും പുയിഗിന് പാരയായി.

Las redes no pasan una: sinfín de mofas por el anuncio de Riqui Puig con  los Galaxy - AS.com

അമേരിക്കയിലേക്ക് പ്രീ സീസണിനു വേണ്ടി കൊണ്ട് പോകാത്തത് തന്നെ  അങ്ങേയറ്റം വേദനിപ്പിച്ചു എന്നും  അദ്ദേഹം വെളിപ്പെടുത്തി.അഞ്ചു കളിക്കാരെ പ്രീ സീസണില്‍ നിന്ന് ബാഴ്സ ഒഴിവാക്കിയിരുന്നു.പ്യൂഗ്, ഗോൾകീപ്പർ നെറ്റോ മുരാര, ഓസ്‌കാർ മിങ്‌ഗൂസ എന്നിവരെല്ലാം ഇപ്പോൾ ക്ലബ് വിട്ടെങ്കിലും മാർട്ടിൻ ബ്രൈത്ത്‌വെയ്‌റ്റും സാമുവൽ ഉംറ്റിറ്റിയും ഇപ്പോഴും ടീമിന്റെ ഭാഗമായി തുടരുന്നു.ഈ സമ്മറില്‍ ബാഴ്സ തന്റെ കളിക്കാരെ കൈകാര്യം ചെയ്ത കാര്യം മാധ്യമ പ്രവര്‍ത്തകരും ഫുട്ബോള്‍ പണ്ഡിറ്റ്‌കളും വളരെ ശക്തമായി വിമര്‍ശിച്ചിരുന്നു.

Leave a comment