European Football Foot Ball Top News transfer news

തോമസ് മ്യൂനിയറിനെ ബാഴ്‌സയ്ക്കും വേണം, ട്രാൻസ്‌ഫറിൽ യുദ്ധവുമായി യുണൈറ്റഡും ബാഴ്‌സലോണയും

August 18, 2022

author:

തോമസ് മ്യൂനിയറിനെ ബാഴ്‌സയ്ക്കും വേണം, ട്രാൻസ്‌ഫറിൽ യുദ്ധവുമായി യുണൈറ്റഡും ബാഴ്‌സലോണയും

ഡോർട്ട്മുണ്ട് ഡിഫൻഡർ തോമസ് മ്യൂനിയറിനെ ടീമിലെത്തിക്കാനുള്ള നീക്കവുമായി സ്പാനിഷ് വമ്പൻമാരായ എഫ്‌സി ബാഴ്‌സലോണ. ചെൽസിയുമായുള്ള കരാർ നീട്ടിയ സെസാർ അസ്പിലിക്യൂറ്റയെ ടീമിലെത്തിക്കാൻ സാധിക്കാത്തതിനാലാണ് പുതിയ പകരക്കാരനെ ചാവി ഹെർണാണ്ടസ് കണ്ടെത്തിയിരിക്കുന്നത്.

റൈറ്റ് ബാക്കിൽ ഡീഗോ ഡലോട്ടിന് പുറമെ പരിചയ സമ്പന്നനായ ബെൽജിയൻ താരത്തെ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തുള്ളതിനാൽ നീക്കങ്ങൾ വേഗമാക്കാനാണ് ബാഴ്‌സയുടെ ശ്രമം. കഴിഞ്ഞ സീസണിൽ ഡോർട്ട്മുണ്ടിനായി 17 ബുണ്ടസ്‌ലിഗ മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടി തോമസ് മ്യൂനിയർ മോശമല്ലാത്ത പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ഡിഫെൻസിനൊപ്പം അറ്റാക്കിംഗിലും മികവുള്ളതാണ് മുപ്പതുകാരനായ ബെൽജിയം താരത്തെ സ്വന്തമാക്കാൻ ടീമുകൾ താത്പര്യം അറിയിക്കുന്നത്. മ്യൂനിയറിന് വേണ്ടി 12.6 മില്യൺ പൗണ്ട് വരെ മുടക്കാൻ തയാറാണെന്നും ഡോർട്ട്മുണ്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനെ ബാഴ്‌സലോണ എങ്ങനെ പ്രതിരോധിക്കുമെന്ന് കണ്ടറിയാം.

Leave a comment