Cricket Cricket-International Top News

റെക്കോർഡുകൾ തിരുത്തി ടീം ഇന്ത്യ, പിന്നാലെ ധവാനും ഗില്ലിനും പുതിയ നേട്ടം

August 18, 2022

author:

റെക്കോർഡുകൾ തിരുത്തി ടീം ഇന്ത്യ, പിന്നാലെ ധവാനും ഗില്ലിനും പുതിയ നേട്ടം

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ ജയത്തോടെ പുതിയൊരു റെക്കോർഡും തങ്ങളുടെ പേരിൽ കുറിച്ച് ടീം ഇന്ത്യ. ഏകദിന ക്രിക്കറ്റില്‍ എതിര്‍ ടീമിനെതിരെ തുടര്‍ച്ചായായി 13 ജയങ്ങള്‍ നേടുന്നുവെന്ന റെക്കോർഡാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയിരിക്കുന്നത്.

സിംബാബ്‌വെക്കെതിരെ ഏകദിനങ്ങളില്‍ തുടര്‍ച്ചയായി ഇന്ത്യ നേടുന്ന പതിമൂന്നാം ജയമാണ് ഇന്ന് ഹരാരെയില്‍ സ്വന്തമാക്കിയത്. 2013-2022 വരെയുള്ള കാലയളവിലാണ് സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ 13 തുടര്‍ ജയങ്ങള്‍. 1988-2004 കാലയളവില്‍ ബംഗ്ലാദേശിനെതിരെ തുടര്‍ച്ചയായി 12 ഏകദിനങ്ങളില്‍ തോല്‍പ്പിച്ചതിന്‍റെ റെക്കോര്‍ഡാണ് ഇന്ത്യ ഇന്ന് തിരുത്തി എഴുതിയത്.

ഇതോടൊപ്പം ഏകദിനങ്ങളില്‍ ഇന്ത്യ ഇതുവരെ നേടിയ പത്ത് വിക്കറ്റ് വിജയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തി ശുഭ്മാന്‍ ഗില്ലും ശിഖര്‍ ധവാനും റെക്കോർഡിട്ടു. 1998ല്‍ ഷാര്‍ജയില്‍ സിംബാബ്‌വെക്കെതിരെ തന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും ചേര്‍ന്ന് 198 റണ്‍സടിച്ച് ജയിപ്പിച്ചതാണ് 10 വിക്കറ്റ് വിജയങ്ങളിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട്.

Leave a comment